ബുധനാഴ്ച രാത്രി ലോസ് ആഞ്ചലസിലെ തകർന്ന ടണലിൽ കുടുങ്ങിയ 31 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. “കുടുങ്ങിയ തൊഴിലാളികളിൽ എല്ലാവരും സുരക്ഷിതമായി പുറത്തായിരിക്കുന്നു, ആരെയും കാണാതായിട്ടില്ല” എന്നുമാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
വിൽമിങ്ടൺ മേഖലയിൽ ഒരു വ്യവസായ ടണലിൽ ഉണ്ടായ അപകടത്തിൽ 15 ലധികം തൊഴിലാളികൾ ടണലിൽ കുടുങ്ങി എന്നാണ് ആദ്യം പുറത്തു വന്ന വിവരം. പിന്നീട് കുടുങ്ങിയവരുടെ എണ്ണം 31 ആക്കി തിരുത്തി.
“31 പേരെയും സുരക്ഷിതമായി, പുറത്തു കൊണ്ടുവരാൻ സാധിച്ചു. ആർക്കും പുറമേയുള്ള ദൃശ്യമായ പരിക്കുകളൊന്നും ഇല്ല. ഒരാളെയും കാണാതായിട്ടില്ല. ഇവരിൽ എല്ലാവരും ടണലിൽ ജോലി ചെയ്തിരുന്നവരാണെന്ന് വിശ്വസിക്കുന്നു” എന്നാണ് അധികൃതർ വ്യക്തമാക്കിയത്.
തകർച്ച പ്രവേശന ഭാഗത്ത് നിന്ന് ഏകദേശം 5 മുതൽ 6 മൈൽ ദൂരെയാണ് ഉണ്ടായത്. 100-ലധികം LAFD അംഗങ്ങളെ ഈ രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിരുന്നുവെന്നും അധികൃതർ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്