ഇനി ഒളിച്ചുകളി നടക്കില്ല; കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം പൂർണ്ണമായും നിയന്ത്രിക്കാൻ ആപ്പിളിന്റെ പുതിയ സുരക്ഷാ ഫീച്ചറുകൾ

JUNE 10, 2026, 8:45 PM

ഡിജിറ്റൽ യുഗത്തിൽ മാതാപിതാക്കളെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്‌നങ്ങളിലൊന്ന് കുട്ടികളുടെ സുരക്ഷിതമല്ലാത്ത ഇന്റർനെറ്റ് ഉപയോഗമാണ്. മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് കുട്ടികൾ നടത്തുന്ന സീക്രട്ട് ബ്രൗസിംഗിനും അമിത സ്‌ക്രീൻ ടൈമിനും തടയിടാൻ ശക്തമായ സുരക്ഷാ ഫീച്ചറുകളുമായി എത്തിയിരിക്കുകയാണ് ആപ്പിൾ.

ഐഫോൺ, ഐപാഡ്, മാക് ഉപയോക്താക്കൾക്കായി ആപ്പിൾ അവതരിപ്പിച്ച ഈ പുതിയ 'ചൈൽഡ് സേഫ്റ്റി ടൂളുകൾ' കുട്ടികളുടെ ഡിജിറ്റൽ ജീവിതത്തിന്മേൽ മാതാപിതാക്കൾക്ക് പൂർണ്ണ നിയന്ത്രണം നൽകുന്നു.

ഈ പുതിയ അപ്‌ഡേറ്റിലെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം:

vachakam
vachakam
vachakam

1. ആസ്‌ക് ടു ബ്രൗസ്: ഇനി ഒളിച്ചുള്ള ബ്രൗസിംഗ് നടക്കില്ല

  • ആപ്പ് സ്റ്റോറിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ അനുവാദം ചോദിക്കുന്ന 'Ask to Buy' ഫീച്ചർ ആപ്പിളിൽ നേരത്തെ തന്നെയുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് വെബ് ബ്രൗസിംഗിനായി 'Ask to Browse' സൗകര്യം കൊണ്ടുവന്നിരിക്കുന്നത്. ഇനി മുതൽ കുട്ടികൾക്ക് സഫാരി ബ്രൗസറിൽ ഏതെങ്കിലും പുതിയ വെബ്‌സൈറ്റ് സന്ദർശിക്കണമെങ്കിൽ മാതാപിതാക്കളുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങണം. മാതാപിതാക്കൾ ഫോണിലൂടെ അനുമതി നൽകിയാൽ മാത്രമേ ആ സൈറ്റ് ഓപ്പൺ ചെയ്യാനാകൂ. ഇത് കുട്ടികൾ അനുചിതമായ വെബ്‌സൈറ്റുകളിൽ എത്താതിരിക്കാൻ സഹായിക്കും.

2. ചൈൽഡ് അക്കൗണ്ട്

  • കുട്ടികൾക്കായി ഒരു പ്രത്യേക ചൈൽഡ് അക്കൗണ്ട് നിർമ്മിക്കുക എന്നതാണ് ആദ്യ പടി. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇത് നിർബന്ധമാണ്, എന്നാൽ 18 വയസ്സ് വരെയുള്ളവർക്കായി ഇത് ഉപയോഗിക്കാം. ഈ അക്കൗണ്ട് വഴി കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ഡിജിറ്റൽ നിയന്ത്രണങ്ങൾ സിസ്റ്റം തനിയെ ക്രമീകരിക്കും. മുതിർന്നവർക്കുള്ള വെബ്‌സൈറ്റുകൾ തടയുക, പ്രായത്തിന് അനുയോജ്യമായ മീഡിയ മാത്രം കാണിക്കുക എന്നിവ ഇതിലൂടെ സാധ്യമാകും.

3. ആപ്പുകളുടെ നിയന്ത്രണം

vachakam
vachakam
vachakam

  • കുട്ടികൾക്ക് പുതിയൊരു ഡിവൈസ് നൽകുമ്പോൾ തുടക്കത്തിൽ ഏതൊക്കെ ആപ്പുകൾ അവർക്ക് ലഭ്യമാക്കണം എന്ന് മാതാപിതാക്കൾക്ക് തീരുമാനിക്കാം. വളരെ അവശ്യമായ ചില ആപ്പുകൾ മാത്രം നൽകി തുടങ്ങി, കുട്ടിയുടെ പ്രായവും പക്വതയും അനുസരിച്ച് പിന്നീട് കൂടുതൽ ആപ്പുകളിലേക്ക് ആക്‌സസ് നൽകാൻ സാധിക്കും.

4. കമ്മ്യൂണിക്കേഷൻ സേഫ്റ്റി വിപുലീകരിച്ചു

  • മെസ്സേജുകൾ, ഫേസ്‌ടൈം, ഫോൺ കോളുകൾ എന്നിവ വഴി കുട്ടികൾ ആരുമായാണ് ബന്ധപ്പെടുന്നതെന്ന് നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് സാധിക്കും. പുതിയ ആളുകളെ കോൺടാക്റ്റ് ലിസ്റ്റിൽ ചേർക്കണമെങ്കിൽ മാതാപിതാക്കളുടെ അനുമതി വേണം. കൂടാതെ, മെസ്സേജുകളിലൂടെയോ ഫേസ്‌ടൈമിലൂടെയോ അശ്ലീല ചിത്രങ്ങൾ വന്നാൽ അത് ബ്ലർ ചെയ്യുന്ന ഫീച്ചർ നേരത്തെ തന്നെയുണ്ടായിരുന്നു. പുതിയ അപ്‌ഡേറ്റിൽ ക്രൂരതയോ അക്രമമോ നിറഞ്ഞ ദൃശ്യങ്ങളും ചിത്രങ്ങളും കൂടി ബ്ലോക്ക് ചെയ്യാനുള്ള സാങ്കേതികവിദ്യ ആപ്പിൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

5. ടൈം അലവൻസുകളും ഡെയ്‌ലി ഷെഡ്യൂളുകളും

  • ഗെയിമുകൾ, സോഷ്യൽ മീഡിയ, എന്റർടൈൻമെന്റ് തുടങ്ങിയ വിവിധ കാറ്റഗറിയിലുള്ള ആപ്പുകൾ കുട്ടികൾ എത്ര സമയം ഉപയോഗിക്കണം എന്ന് കൃത്യമായി നിശ്ചയിക്കാം. കുട്ടികളുടെ പ്രായത്തിനനുസരിച്ച് വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന സമയക്രമം ഇതിൽ ഡിഫോൾട്ടായി ലഭ്യമാണ്. കൂടാതെ, പഠനസമയത്തോ സ്‌കൂൾ സമയത്തോ കുട്ടികൾ ഫോണിൽ ശ്രദ്ധ തിരിക്കാതിരിക്കാൻ പ്രത്യേക ദിവസേനയുള്ള ഷെഡ്യൂളുകൾ സെറ്റ ചെയ്യാനും സാധിക്കും.

6. റീഡിസൈൻ ചെയ്ത സ്‌ക്രീൻ ടൈം

vachakam
vachakam
vachakam

  • മാതാപിതാക്കൾക്ക് വളരെ എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാക്കാൻ തക്കവണ്ണം സ്‌ക്രീൻ ടൈം ഡാഷ്‌ബോർഡ് ആപ്പിൾ പുതുക്കിപ്പണിതു. കുട്ടികൾ ഏതൊക്കെ ആപ്പുകളാണ് കൂടുതൽ ഉപയോഗിക്കുന്നത് എന്ന് ഒറ്റനോട്ടത്തിൽ അറിയാം. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന സമയത്തോ അല്ലെങ്കിൽ കുട്ടികൾ പുറത്തു കളിക്കുന്ന സമയത്തോ ഒരു സിംഗിൾ ടാപ്പിലൂടെ അവരുടെ ഡിവൈസിലെ ഇന്റർനെറ്റ്ആപ്പ് ആക്‌സസ് താൽക്കാലികമായി റദ്ദാക്കാനും മാതാപിതാക്കൾക്ക് സാധിക്കും.

ചുരുക്കത്തിൽ: ഇന്റർനെറ്റിന്റെ ദൂഷ്യവശങ്ങളിൽ നിന്നും അൽഗോരിതങ്ങളുടെ കെണിയിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ മാതാപിതാക്കളെ സഹായിക്കുന്ന ശക്തമായ ആയുധമാണ് ആപ്പിളിന്റെ ഈ പുതിയ ചൈൽഡ് സേഫ്റ്റി ടൂളുകൾ. സ്വകാര്യതയ്ക്ക് മുൻഗണന നൽകിക്കൊണ്ടുതന്നെ കുട്ടികൾക്ക് സുരക്ഷിതമായ ഒരു ഡിജിറ്റൽ അന്തരീക്ഷം ഒരുക്കാൻ ഈ ഫീച്ചറുകൾ സഹായിക്കുമെന്നതിൽ സംശയമില്ല. ഈ വർഷം പുറത്തിറങ്ങുന്ന പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾക്കൊപ്പം (iOS 27, iPadOS 27, macOS 27) ഉപയോക്താക്കൾക്ക് ഈ ഫീച്ചറുകൾ ലഭ്യമായിത്തുടങ്ങും.

റോബിൻസ് ആന്റണി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam