ചരിത്ര നേട്ടവുമായി സഞ്ജു സാംസൺ

APRIL 23, 2024, 2:12 PM

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചരിത്ര നേട്ടം പിന്നിട്ട് രാജസ്ഥാൻ റോയൽസ് ക്യാപ്ടൻ സഞ്ജു സാംസൺ. മുംബൈക്കെതിരെ ഒമ്പത് വിക്കറ്റിന്റെ ജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയ മത്സരത്തിൽ 28 പന്തിൽ 38 റൺസുമായി പുറത്താവാതെ നിൽക്കുകയായിരുന്നു സഞ്ജു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ 18.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 60 പന്തിൽ 104 റൺസ് നേടിയ യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.

ഇതിനിടെയാണ് സഞ്ജു സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്. ഐപിഎല്ലിൽ രാജസ്ഥാന് വേണ്ടി 3500 റൺസ് പിന്നിടുന്ന ആദ്യ താരമായിരിക്കുകയാണ് സഞ്ജു. 128 ഇന്നിംഗ്‌സിൽ നിന്നാണ് സഞ്ജുവിന്റെ നേട്ടം. യഥാർത്ഥത്തിൽ രാജസ്ഥാന് വേണ്ടി 3000 റൺസ് ക്ലബിലെത്തുന്ന ആദ്യ താരവും സഞ്ജുവാണ്. 79 ഇന്നിംഗ്‌സിൽ 2981 റൺസ് നേടിയ ജോസ് ബട്‌ലറാണ് രണ്ടാം സ്ഥാനത്ത്. 100 ഇന്നിംഗ്‌സിൽ 2810 റൺസുള്ള മുൻ ക്യാപ്ടൻ അജിൻക്യ രഹാനെ മൂന്നാമതാണ്. ഷെയ്ൻ വാട്‌സൺ (78 ഇന്നിംഗ്‌സിൽ 2371), യശസ്വി ജയ്‌സ്വാൾ (45 ഇന്നിംഗ്‌സിൽ 1367) എന്നിവരാണ് പിന്നിലുള്ളത്.

2013ലാണ് സഞ്ജു രാജസ്ഥാനിലെത്തുന്നത്. ഇതിനിടെ ടീമിന് വിലക്കേർപ്പെടുത്തിയപ്പോൾ 2016, 2017 സീസണുകളിൽ ഡൽഹി ഡെയർഡെവിൾസിന് വേണ്ടിയും സഞ്ജു കളിച്ചു. 2021ൽ സഞ്ജു ടീമിന്റെ ക്യാപ്ടനായി. 2022ൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോൽക്കുകയായിരുന്ന ടീം. മുംബൈയ്‌ക്കെതിരെയുള്ള ജയത്തോടെ രാജസ്ഥാൻ പ്ലേ ഓഫിന് അരികിലെത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam