നാച്ചോ ഫെർണാണ്ടസ് റയൽ മാഡ്രിഡ് വിടുന്നു

APRIL 20, 2024, 7:24 PM

റയൽ മാഡ്രിഡ് ക്ലബ് ഡിഫൻഡർ നാച്ചോ ഫെർണാണ്ടസിന്റെ കരാർ പുതുക്കില്ല. റയൽ മാഡ്രിഡ് പുതിയ കരാർ നൽകാൻ തയ്യാറാണെങ്കിലും നാച്ചോ താൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നു എന്ന് അധികൃതരെ അറിയിച്ചു.

ഈ സീസൺ അവസാനം വരെയാണ് താരത്തിന് കരാറുള്ളത്. ഇതു കഴിഞ്ഞ് ക്ലബ് വിടാനാണ് നാച്ചോയുടെ തീരുമാനം. നാച്ചോ അവസാന 23 വർഷമായി റയൽ മാഡ്രിഡിനൊപ്പം ഉണ്ട്.

23 വർഷം മുമ്പ് റയൽ മാഡ്രിഡിൽ ചേർന്ന നാച്ചോ 2011 ഏപ്രിലിൽ വലൻസിയയ്‌ക്കെതിരായ മത്സരത്തിലായിരുന്നു റയലിനായി സീനിയർ അരങ്ങേറ്റം നടത്തിയത്. അന്ന് മുതൽ സ്‌ക്വാഡിലെ പ്രധാന താരമാണ് നാച്ചോ.

vachakam
vachakam
vachakam

നാച്ചോ റയൽ മാഡ്രിഡിനായി ഇതുവരെ 300ൽ അധികം കളികൾ കളിച്ചിട്ടുണ്ട്. റയലിനൊപ്പം അഞ്ച് ചാമ്പ്യൻസ് ലീഗ് അടക്കം 23 ട്രോഫികളും താരം നേടി. 33കാരൻ ചാമ്പ്യൻസ് ലീഗിൽ മാത്രം ഇതുവരെ റയലിനായി 60ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാച്ചോ ഇനി അടുത്തതായി ഏത് ക്ലബിൽ കളിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam