സുവേന്ദു അധികാരിയുടെ സഹോദരൻ തൃണമൂൽ വിട്ട് ബിജെപിയിൽ

MARCH 15, 2024, 7:01 PM

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട്  സിറ്റിങ് എം.പിമാര്‍ ബി.ജെ.പിയില്‍.  ബാരക്പുര്‍ എം.പി. അര്‍ജുന്‍ സിങ്ങും തംലൂക് എം.പി. ദിവേന്ദു അധികാരിയുമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. 

നിലവിലെ പഞ്ചിമബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ സഹോദരനാണ് ദിവേന്ദു അധികാരി. തൃണമൂല്‍ നേരത്തെ ഇരുവര്‍ക്കും സീറ്റ് നിഷേധിച്ചിരുന്നു. 

അര്‍ജുന്‍ സിങ്ങിനെ മാറ്റി ബാരക്പുരില്‍ നിലവിലെ മന്ത്രി പാര്‍ഥ ഭൗമിക്കിനെ മത്സരിപ്പിക്കാനാണ് തൃണമൂല്‍ തീരുമാനിച്ചത്.  ദിവേന്ദുവിന് പകരം ദേബാന്‍ശു ഭട്ടാചാര്യ തംലൂകില്‍ മത്സരിക്കും.  

vachakam
vachakam
vachakam

2019-ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് അര്‍ജുന്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ബരക്ക്പുരില്‍ ബി.ജെ.പി. ടിക്കറ്റില്‍ വിജയിച്ച ശേഷം തൃണമൂലില്‍ തിരിച്ചെത്തി. വീണ്ടും തൃണമൂല്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam