കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നടപടി എടുക്കുമെന്ന് ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥിക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ് 

MARCH 26, 2024, 9:01 PM

പാലക്കാട്: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നടപടി എടുക്കുമെന്ന് ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ. ടി എൻ സരസുവിന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടി എൻ സരസുവിനെ ഫോണിൽ വിളിച്ചാണ് മോദി വിഷയത്തിൽ‌ ഉറപ്പ് നൽകിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

ഇഡി പിടിച്ചെടുത്ത പണം, സമ്പാദ്യം നഷ്ടപ്പെട്ട പാവപ്പെട്ടവർക്ക് തിരികെ നൽകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി സരസുവിന്റെ പ്രചാരണത്തിന്റെ വിവരങ്ങളും വിശദമായി അന്വേഷിച്ചു.

അതേസമയം എസ്എഫ്ഐയുടെ ക്രൂരതകൾക്ക്  ഇരയായവർക്ക് വേണ്ടിയാണ് തന്റെ സ്ഥാനാർത്ഥിത്വം എന്ന്  നേരത്തെ ഡോ. ടി എൻ സരസു വ്യക്തമാക്കിയിരുന്നു. 2016ൽ വിക്ടോറിയ കോളേജിൽ എസ്എഫ്ഐ തന്നോട് ചെയ്തത് ക്രൂരത. ഇപ്പോൾ സിദ്ധാർത്ഥന്റെ മരണത്തിൽ കാണുന്നതും എസ്എഫ്ഐയുടെ ക്രൂരതയാണ്. സിദ്ധാർത്ഥന്‍റെ  മരണം തെരഞ്ഞെടുപ്പിൽ ചർച്ചയാവും എന്നും ടി എൻ സരസു പറഞ്ഞിരുന്നു. 2016ല്‍ വിക്ടോറിയ കോളേജിൽ പ്രിൻസിപ്പൽ ആയിരുന്ന സരസുവിനെതിരെ എസ്എഫ്ഐ പ്രവർത്തകർ കുഴിമാടം തീർത്തിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam