കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ബിജെപിയിലേക്കെത്തുമെന്ന് വ്യക്തമാക്കി സഹോദരിയും ബിജെപി പ്രവര്‍ത്തകയുമായ പത്മജ വേണുഗോപാല്‍. മുരളീധരനെ ഒപ്പമുള്ളവര്‍ കുളിപ്പിച്ച് കിടത്തുമെന്നും കൂടെ നടന്ന് പറ്റിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ശീലം എന്നും പത്മജ പറഞ്ഞു.
ഒടുവില്‍ മുരളീധരന്‍ ബിജെപിയില്‍ തന്നെ എത്തും. ഇനിയും മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ ബിജെപിയിലേക്ക് വരാനുണ്ടെന്നും പത്മജ കൂട്ടിച്ചേർത്തു. മുരളീധരന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താന്‍ ബിജെപിയിലേക്ക് വന്നതെന്ന് നേരത്തെ പത്മജ പറഞ്ഞിരുന്നു.
കെ. കരുണാകരന്റെ മക്കള്‍ കോണ്‍ഗ്രസില്‍ വേണ്ടന്നാണ് അവരുടെ തീരുമാനം. അത് ഒരിക്കല്‍ മുരളീധരനും മനസിലാക്കും. ഈ തിരഞ്ഞെടുപ്പോടെ എഐസിസി ആസ്ഥാനം അടച്ചു പൂട്ടേണ്ടി വരും. കോണ്‍ഗ്രസ് നശിച്ച് താഴേത്തട്ടിലെത്തിയെന്നും പത്മജ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്