എതിരാളി ആരാണെന്നത് വിഷയമല്ല, തൃശൂരില്‍ എല്‍ഡിഎഫ് വിജയിക്കും: വി എസ് സുനില്‍ കുമാര്‍

MARCH 8, 2024, 9:22 AM

തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിലെ  കോണ്‍ഗ്രസ് സ്ഥാനാർത്ഥി മാറിയതില്‍ ആശങ്കയില്ലെന്ന് തൃശൂർ എല്‍ഡിഎഫ് സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ വി എസ് സുനില്‍ കുമാർ.

എതിരാളി ആരാണെന്നത് വിഷയമല്ല. രാഷ്ട്രീയമായ എതിർപ്പില്‍ കോംപ്രമൈസ് ഇല്ലാത്ത പാർട്ടിയാണ് ഇടതുമുന്നണിയെന്നും അദ്ദേഹം വ്യക്തമാക്കി. 

ഏത് സ്ഥാനാർത്ഥി വന്നാലും ഇടതുപക്ഷം ജയിക്കും, അതിനുള്ള അടിത്തറ എല്‍ഡിഎഫിനുണ്ടെന്നും സുനില്‍ കുമാ‍‌ർ പറഞ്ഞു.  സ്ഥാനാർഥിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്.

vachakam
vachakam
vachakam

പത്മജയുടെ ബിജെപി പ്രവേശനവും കെ മുരളീധരന്റെ സ്ഥാനാർഥിത്വവും തമ്മില്‍ ബന്ധമുണ്ടോ എന്നറിയില്ലെന്നും എല്‍ഡിഎഫിന്റെ വിജയം ഉറപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam