'മോദി ജി കോ ജയ് ശ്രീറാം'; മുദ്രാവാക്യം വിളിച്ച് മാണ്ഡിയില്‍ പ്രചാരണം തുടങ്ങി കങ്കണ

MARCH 29, 2024, 6:20 PM

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് നടി കങ്കണ റണാവത്ത്. മാണ്ഡിയിൽ മത്സരിക്കുന്ന കങ്കണ വെള്ളിയാഴ്ച റോഡ് ഷോ നടത്തിയാണ് പ്രചാരണം ആരംഭിച്ചത്. 

'മോദി ജി കോ ജയ് ശ്രീറാം' എന്ന മുദ്രാവാക്യം കങ്കണ വിളിച്ചപ്പോള്‍ അണികളും ഏറ്റുവിളിച്ചു. ബിജെപി തനിക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്താല്‍ മാണ്ഡിയില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറാണെന്ന് 2022 ഒക്ടോബറില്‍ കങ്കണ പറഞ്ഞിരുന്നു.

പുഷ്പങ്ങള്‍ ചൊരിഞ്ഞും ഡ്രമ്മിന്റെ താളത്തിനൊത്ത് നൃത്തം ചെയ്തുമാണ് മാണ്ഡിയിലെ ഭാംബ്ലയില്‍ ജനിച്ച കങ്കണയെ ബിജെപി നേതാക്കള്‍ സ്വീകരിച്ചത്.

vachakam
vachakam
vachakam

നിലവില്‍, മാണ്ഡി ലോക്സഭാ സീറ്റിനെ പ്രതിനിധീകരിക്കുന്നത് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രതിഭ സിംഗാണ്. മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ ഭാര്യയും പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ്ങിന്റെ അമ്മയുമാണ് പ്രതിഭ.

സംസ്ഥാനത്ത് ഷിംല, മാണ്ഡി, ഹാമിര്‍പൂര്‍, കാന്‍ഗ്ര എന്നീ നാല് ലോക്സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനൊപ്പം ജൂണ്‍ ഒന്നിന് അവസാന ഘട്ടത്തില്‍ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam