ഡൽഹി: കോൺഗ്രസിനും സിപിഐയ്ക്കും തൃണമൂൽ കോൺഗ്രസിനും പിന്നാലെ സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതായി റിപ്പോർട്ട്. 15 കോടി അടയ്ക്കാനാവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത് എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം എന്ത് കാരണം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നത് ഇതുവരെ വ്യക്തമല്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസ്, സിപിഎം, സിപിഐ, തൃണമൂൽ കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര ഏജൻസിയുടെ നടപടി എന്നതാണ് ശ്രദ്ധേയമായ കാര്യം.
1823.08 കോടി രൂപ ഉടൻ അടയ്ക്കണം എന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് നൽകിയത്. ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പ്രതിസന്ധിയിലായി നില്‍ക്കുന്ന കോണ്‍ഗ്രസിന് അടുത്ത ആഘാതമായാണ് ആദായ നികുതി വകുപ്പിന്‍റെ പുതിയ നോട്ടീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?