നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കുമെന്ന് എൽഡിഎഫുകാർക്കുപോലും അറിയാമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്.
നിലമ്പൂരിൽ യുഡിഎഫിന് ചരിത്ര വിജയമുണ്ടാകുമെന്നും ഷൗക്കത്ത് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തോൽവി അറിഞ്ഞ മുന്നണിയായി എൽഡിഎഫ് മാറിയെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി നിലമ്പൂരിൽ ക്യാംപ് ചെയ്ത് പ്രചാരണം നടത്തുന്നതെന്നും ആര്യാടൻ ഷൗക്കത്ത് പരിഹസിച്ചു.
അതുകൊണ്ട് എൽഡിഎഫ് പല പ്രഖ്യാപനങ്ങളും പ്രലോഭനങ്ങളും നൽകുകയാണെന്നും അതിന്റെ നിയമവശത്തെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്യുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് മാർച്ച് നടത്തിയതിന് തനിക്കെതിരെ വനംവകുപ്പ് രണ്ട് കേസുകൾ എടുത്തിട്ടുണ്ടെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വൈക്കം നടുക്കത്തിൽ; സി.പി.ഐ ഓഫീസിലെ കർഷക ആത്മഹത്യ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുമോ?
കേരളം 2026: 'പ്രളയക്കൈക്കൂലി' വിവാദം; രാഷ്ട്രീയ ഭൂകമ്പമായി കുഴൽനാടന്റെ വെളിപ്പെടുത്തൽ!
കേരളം 2026: ആവേശത്തിന് വിരാമം; ഇനി 48 മണിക്കൂർ നിശബ്ദതയുടെ 'മാന്ത്രിക' യുദ്ധം!
എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും