തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം.
'അന്‍വര്‍ മത്സരിക്കുന്നതുകൊണ്ട് എല്‍ഡിഎഫിന് കൂടുതല്‍ അനുകൂല സാഹചര്യമാണ് ഉണ്ടാവുക. എം സ്വരാജ് പ്രകൃതി ദുരന്തസമയത്ത് ഇടപെട്ടില്ലായെന്നത് പച്ചക്കള്ളമാണ്.
മറ്റൊരു മണ്ഡലത്തിലെ എംഎല്‍എ ആയിട്ട് പോലും സ്വരാജ് വന്നുവെന്ന് അന്‍വറിന്റെ തന്നെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്', എന്നും എളമരം കരീം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് പറഞ്ഞാല്‍ ലോകത്തിലെ ആരും വിശ്വസിക്കില്ലെന്നും എളമരം കരീം ചൂണ്ടിക്കാണിച്ചു.
പി വി അന്‍വര്‍ മത്സരിക്കുന്നത് എല്‍ഡിഎഫിനെ ബാധിക്കില്ല. ഇക്കാരണത്താല്‍ ഒറ്റവോട്ട് പോലും എല്‍ഡിഎഫിന് നഷ്ടപ്പെടില്ലെന്നും എളമരം കരീം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?