വോട്ടെണ്ണലിനായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

MAY 1, 2026, 12:28 PM

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി നിയമിച്ചതിനെതിരെയാണ് തൃണമൂല്‍ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി.എസ് നരസിംഹയുടെ ബെഞ്ച് ശനിയാഴ്ച ഹര്‍ജി പരിഗണിക്കും.

ജഡ്ജിമാരുടെ അവധി ദിനമായിട്ടും പ്രത്യേക സിറ്റിങ് നടത്തിയാണ് ഹര്‍ജി പരിഗണിക്കുക. തിങ്കളാഴ്ച വോട്ടെണ്ണല്‍ ദിനമായതിനാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് തൃണമൂല്‍ ആവശ്യപ്പെട്ടിരുന്നു. ബംഗാളില്‍ നിയമസഭാ വോട്ടെണ്ണലിനോട് അനുബന്ധിച്ച് വാദപ്രതിവാദങ്ങളും ആരോപണങ്ങളും കനക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ തൃണമൂല്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് പലയിടത്തും ബിജെപിയും കമ്മീഷനും ഒത്തുകളിച്ച് ക്രമക്കേടുകള്‍ നടത്തുകയാണെന്ന് തൃണമൂല്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ സ്ട്രോങ് റൂമുകള്‍ക്ക് മുന്നില്‍ തൃണമൂല്‍ നേതാക്കള്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam