'ശോഭ സുരേന്ദ്രന്റെ വോട്ട് കോണ്‍ഗ്രസിന് മറിക്കും'; ആലപ്പുഴയില്‍ ബി.ജെ.പി-കോണ്‍ഗ്രസ് ധാരണയെന്ന് എ.എം ആരിഫ്

MARCH 29, 2024, 6:36 PM

ആലപ്പുഴ: ആലപ്പുഴയില്‍ ബി.ജെ.പി-കോണ്‍ഗ്രസ് ധാരണയെന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥി എ.എം ആരിഫ്. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എ.എം ആരിഫിന്റെ പ്രതികരണം. കനല്‍ ഒരു തരി മതി എന്ന മുദ്രാവാക്യം അച്ചട്ടാകും. ആലപ്പുഴയിലെ എല്‍ഡിഎഫ് ജയിക്കുമെന്നും ഇത് മറ്റിടങ്ങളിലും ആവര്‍ത്തിക്കുമെന്ന് എ.എം ആരിഫ് പറഞ്ഞു.

കെ.സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കുമ്പോള്‍ രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് നേടിയെടുക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. കെ.സി വേണുഗോപാലിനെ ജയിപ്പിക്കാന്‍ ശോഭ സുരേന്ദ്രന്റെ വോട്ട് ബി.ജെ.പി മറിക്കുമെന്നും എ.എം ആരിഫ് പറഞ്ഞു. കെ.സി വേണുഗോപാലിന്റെ സ്ഥാനാര്‍ഥിത്വത്തെ ഗൗരവത്തോടുകൂടി തന്നെയാണ് കാണുന്നത്. രാഹുല്‍ ഗാന്ധിക്ക് ഉത്തരേന്ത്യയിലെവിടെയെങ്കിലും മത്സരിച്ച് ബി.ജെ.പിക്കെതിരെ ഏറ്റുമുട്ടുന്ന പ്രസ്ഥാനമെന്ന ഇമേജ് ഉണ്ടാക്കാമായിരുന്നു എന്നും ആരിഫ് കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam