നടൻ നാസറിന്റെ മകൻ അബ്ദുൾ അസൻ ഫൈസൽ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ ചേർന്നു. നാസറിന്‍റെ ഭാര്യ കമീലിയ നാസറാണ് ഇക്കാര്യം അറിയിച്ചത്.
2014ലെ അപകടത്തിന് ശേഷം മകന് ഓർമ്മയുള്ള ഏക വ്യക്തി വിജയ് ആയിരുന്നു എന്നും ആ ആരാധനയോടെ ഫൈസൽ വിജയ്‌യുടെ പാർട്ടിയിൽ ചേർന്നതായും കമീലിയ നാസർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
2014 മെയ് 22 ലാണ് അബ്ദുൾ അസൻ ഫൈസലിന് അപകടം സംഭവിക്കുന്നത്. ഫൈസലിന്റെ കാർ കൽപ്പാക്കത്തിനടുത്ത് വച്ച് ഈസ്റ്റ് കോസ്റ്റ് റോഡിൽ ഒരു ലോറിയുമായി കൂട്ടിയിടിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
ഫൈസലും മറ്റൊരാളും മാത്രമാണ് രക്ഷപ്പെട്ടത്. വിജയിയുടെ കടുത്ത ആരാധകനായ ഫൈസലിന്‍റെ ജന്മദിനത്തില്‍ നാസറിന്‍റെ വീട്ടിലെത്തി വിജയ് സർപ്രൈസ് നൽകിയത് വാർത്തകളിൽ ഇടം നേടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്