കോണ്‍ഗ്രസ് വിട്ട നടന്‍ ഗോവിന്ദ ശിവസേനയില്‍ ചേര്‍ന്നു

MARCH 29, 2024, 7:28 AM

മുംബൈ: ബോളിവുഡ് നടന്‍ ഗോവിന്ദ ശിവസേനയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ സാന്നിധ്യത്തിലാണ് മുന്‍ കോണ്‍ഗ്രസ് ലോക്സഭാ എംപി കൂടിയായ ഗോവിന്ദ ശിവസേനയില്‍ ചേര്‍ന്നത്. 

അറുപതുകാരനായ നടനെ തന്റെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഏകനാഥ് ഷിന്‍ഡെ പറഞ്ഞു.

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാഷ്ട്രീയത്തില്‍ തിരിച്ചെത്തിയത്. 

vachakam
vachakam
vachakam

2004 ല്‍ ആണ് ഗോവിന്ദ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുകൊണ്ടായിരുന്നു തുടക്കം. മുംബൈ നോര്‍ത്ത് ലോക്സഭാ സീറ്റില്‍ ബിജെപി നേതാവ് രാം നായിക്കിനെ പരാജയപ്പെടുത്തിയാണ് ഗോവിന്ദ എംപിയായത്.

2009 മുതലുള്ള ഇടവേളയ്ക്കു ശേഷമാണ് ഗോവിന്ദ വീണ്ടും രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. വീണ്ടും തിരിച്ചുവരുമെന്ന് കരുതിയതല്ലെന്ന് ഗോവിന്ദ പ്രതികരിച്ചു.  

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam