കൂറുമാറ്റം: 6 കോൺഗ്രസ്‌ എംഎൽഎമാരടക്കം 9 എംഎൽഎമാർ ബിജെപിയിൽ

MARCH 23, 2024, 2:39 PM

ദില്ലി :  ഹിമാചലൽ പ്രദേശിൽ കൂറുമാറ്റത്തെ തുടർന്ന് സ്പീക്കർ അയോഗ്യരാക്കിയ 6 കോൺഗ്രസ്‌ എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപിയിൽ ചേർന്നു. 

കോൺഗ്രസ് എംഎൽഎമാർ അയോഗ്യരാക്കപ്പെട്ടതിനെ തുടർന്ന് 6 മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 1 നാണ് ഇവിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്. 

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത ഒൻപത് എംഎൽഎമാരാണ് കേന്ദ്ര മന്ത്രി അനുരാഗ് താക്കുറിന്റെ സാന്നിധ്യത്തിൽ ബിജെപി അംഗത്വം സ്വീകരിച്ചത്. 

vachakam
vachakam
vachakam

ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, രജീന്ദര്‍ റാണ, രവി ഠാക്കൂര്‍, ചൈതന്യ ശര്‍മ്മ, സുധീര്‍ ശര്‍മ്മ എന്നീ കോൺഗ്രസ് എംഎൽഎമാരും, കിഷൻ ലാൽ ഠാക്കൂർ,കുഷാർ സിങ്, ആശിഷ് ശർമ്മ എന്നീ സ്വതന്ത്ര എംഎൽഎമാരുമാണ് ബിജെപിയിൽ ചേർന്നത്. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam