ഇടുക്കി: യുവാവ് കൊക്കയിലേക്ക് വീണു. ഇടുക്കി കൊളുക്കുമലയിലാണ് സംഭവം. ചെന്നൈ സ്വദേശി കാര്‍ത്തിക് ആണ് അപകടത്തില്‍ പെട്ടത്.
കൊളുക്കുമല സിംഹപാറയിലാണ് സംഭവം. തമിഴ്നാട്ടില്‍ നിന്നുളള വിനോദസഞ്ചാരികള്‍ക്ക് ഒപ്പമാണ് കാര്‍ത്തിക് കൊളുക്കുമലയില്‍ എത്തിയത്. ആത്മഹത്യാ ശ്രമമാണോ എന്ന് സംശയമുണ്ട്.
ഇന്നലെയാണ് കാര്‍ത്തിക്കും സുഹൃത്തുക്കളും കൊളുക്കുമലയിലേക്ക് എത്തിയത്. ഇന്ന് രാവിലെ സംഘം സിംഹപ്പാറയിലേക്ക് എത്തി. പാറയില്‍ കയറി നില്‍ക്കുന്നതിനിടെ കാര്‍ത്തിക് താഴേയ്ക്ക് വീഴുകയായിരുന്നു. തല കറങ്ങി വീണതാണെന്നും ആത്മഹത്യാ ശ്രമമാണെന്നും ഈ സമയം സമീപത്തുണ്ടായിരുന്നവര്‍ പറയുന്നുണ്ട്.
ആഴമേറിയ കൊക്കയായതിനാൽ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ് എന്നാണ് സമീപവാസികളും പൊലീസും പറയുന്നത്.
ഒരുമാസം മുന്‍പ് ഇതേ സ്ഥലത്ത് തന്നെ മറ്റൊരു യുവാവും കൊക്കയിലേക്ക് വീണിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
