കൊച്ചി: ഒരുമിച്ച് താമസിച്ചിരുന്ന യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു.
അറസ്റ്റിൽ. പാലക്കാട് കുമരനല്ലൂർ തെക്കേപറമ്പിൽ വീട്ടിൽ ഉമ്മർ ഫാറൂഖ് (37) ആണ് പിടിയിലായത്. യുവതിയുടെ ഫോൺ നമ്പറുകളും ഇയാൾ പ്രചരിപ്പിച്ചതായി പൊലിസ് വ്യക്തമാക്കി.
കളമശേരി പൊലിസ് സർക്കിൾ ഇൻസ്പെക്ടർ എ.എൽ. അഭിലാഷിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് വർഷമായി യുവതിയോടൊപ്പം താമസിച്ചുവരികയായിരുന്ന പ്രതി പണം ആവശ്യപ്പെട്ടിരുന്നു.
ഇത് നൽകാത്തതിലുള്ള വിരോധത്തെ തുടർന്നാണ് യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
