വിഴിഞ്ഞത്തെ നിക്ഷേപത്തിൽ ആശങ്കയെന്ന് പിണറായി; എൽഡിഎഫിൻ്റെ ഭരണനേട്ടമെന്ന് ദേശാഭിമാനി, വെട്ടിലായി പാർട്ടി മുഖപത്രം

JULY 1, 2026, 3:23 AM

തിരുവനന്തപുരം: വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി കൈമാറ്റത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മത്സരമില്ലെങ്കിൽ വികസനത്തെ സാരമായി ബാധിക്കും.

ഒറ്റ കമ്പനിയിലേക്ക് കാര്യങ്ങൾ ചുരുങ്ങുന്ന സ്ഥിതി വരും. അത് സംസ്ഥാനത്തിൻറെ വികസന താല്പര്യത്തിന് ദോഷം ചെയ്യും. മത്സര ക്ഷമത കുറയുകയും എംഎസ്‍സിക്ക് കുത്തക അവകാശം കിട്ടുകയും ചെയ്യും.

ലോകോത്തര മാതൃകയിൽ മൾട്ടി ഓപ്പറേറ്റർ പോർട്ടായി വിഴിഞ്ഞം മാറണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം പിണറായി വിജയൻ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, സർക്കാരിൻ്റെ ദീർഘവീക്ഷണത്തിൻ്റെ വിജയമെന്ന് വാർത്ത പ്രസിദ്ധീകരിച്ച് ദേശാഭിമാനി. വിദേശ നിക്ഷേപത്തിൽ എതിർവാദം ഉയർത്തിയതോടെയാണ് പാർട്ടി മുഖപത്രം വെട്ടിലായത്.

ഇന്നത്തെ ദേശാഭിമാനിയുടെ ഒന്നാം പേജിലാണ് വിഴിഞ്ഞത്തെ വിദേശനിക്ഷേപം എൽഡിഎഫ് സർക്കാരിൻ്റെ നേട്ടമായി അവകാശപ്പെട്ട് കൊണ്ട് വാർത്ത നൽകിയത്. അതേസമയം, ഷിപ്പിങ് കുത്തകയുടെ നിക്ഷേപത്തിൽ പിണറായി വിജയൻ ആശങ്ക ഉന്നയിച്ചതോടെ ഈ വാർത്ത ദേശാഭിമാനി വെബ്സൈറ്റിൽ നിന്ന് ഡിലീറ്റ് ചെയ്തു.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam