കൊച്ചി: മുന്നണി പ്രവേശനത്തിനായി ഇന്നലെവരെ ചർച്ച നടത്തിയ വിഷ്ണുപുരം ചന്ദ്രശേഖരൻ ഇന്ന് നിലപാട് മാറിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
യുഡിഎഫിൽ ഘടക കക്ഷിയാക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പിന്നെ എന്തുകൊണ്ടാണ് ഇന്ന് മാറിയതെന്ന് അറിയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
താനും രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും ഉൾപ്പെടെയുള്ളവരെ വിഷ്ണുപുരം ചന്ദ്രശേഖരൻ നിരവധി തവണ കണ്ടിട്ടുണ്ട്. ഇന്നലെ വൈകീട്ട് രണ്ടുതവണ തന്നെ വിളിച്ചിരുന്നു.
അസോസിയേറ്റ് അംഗമാകാൻ അദ്ദേഹത്തിന് താൽപര്യമില്ലെങ്കിൽ വേണ്ട. ഞങ്ങൾക്ക് ഒരു വിരോധവുമില്ല. അദ്ദേഹം നിരവധി തവണ എന്നോടും രമേശ് ചെന്നിത്തലയോടും തിരുവഞ്ചൂരിനോടും ആവശ്യപ്പെട്ടതു കൊണ്ടാണ് യുഡിഎഫിൽ ചർച്ച ചെയ്തത്.
അസോസിയേറ്റ് അംഗമാക്കിയ മൂന്ന് കക്ഷികളും രേഖാമൂലം കത്ത് നൽകിയിട്ടുണ്ട്. മുന്നണിയിൽ ചേരാനല്ലെങ്കിൽ പിന്നെ ഇന്നലെയും ഇന്നും എന്നെ വിളിച്ചത് എന്തിനായിരുന്നു? ഓരോരുത്തരും അവരുടെ വിശ്വാസ്യതയാണ് തെളിയിക്കുന്നത്. അദ്ദേഹത്തിന് താൽപര്യമില്ലെങ്കിലും ഒരു കുഴപ്പവുമില്ല. ഞങ്ങളോട് അഭ്യർത്ഥിക്കാത്ത ആളെ എന്തിനാണ് ഞങ്ങൾ അസോസിയേറ്റ് അംഗമാക്കുന്നതെന്നും സതീശൻ ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
