കണ്ണൂർ പാറാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ തീയിട്ടു 

DECEMBER 22, 2025, 9:31 AM

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സംഘർഷാവസ്ഥ നിലനിൽക്കുന്ന പാനൂർ പാറാട്  സിപിഎം  ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ തീയിട്ടു.

സംഭവത്തിന് പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. അടച്ചിട്ട ഓഫിസിന്റെ എയർഹോളിലൂടെ പെട്രോൾ ഒഴിച്ച് തീയിട്ടതാകാമെന്നാണ് നി​ഗമനം. 

 പൂട്ടിയിട്ട ഓഫിസ് വൈകിട്ട് തുറന്നപ്പോഴാണ് തീയിട്ട വിവരം അറിയുന്നത്. പോസ്റ്ററുകളും കൊടി, തോരണങ്ങളും കത്തി നശിച്ചു. വൈകിട്ട് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു. യോഗ സ്‌ഥലത്തേക്ക് കൊടി എടുക്കാൻ ഓഫിസ് തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസായും ഈ ഓഫിസ് പ്രവർത്തിച്ചിരുന്നു. 

vachakam
vachakam
vachakam

 സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ഉൾപ്പെടെയുള്ളവർ വിശദീകരണ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. 

 കുന്നോത്തുപറമ്പ് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചതിനു പിന്നാലെ പാനൂർ, പാറാട് മേഖലകളിൽ സംഘർഷമുണ്ടായിരുന്നു. വടിവാൾ ഉൾപ്പെടെ ആയുധങ്ങളുമായി സിപിഎം പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam