ഡാലസ്, ടെക്‌സാസ് : Global Indian Council Inc., Indo American Press
Club Inc. എന്ന മാധ്യമ സംഘടനയുമായി സഹകരിച്ച് ഓൺലൈൻ ന്യൂസ് റൈറ്റിംഗ്
മത്സരം 2026 സംഘടിപ്പിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ലോകമെമ്പാടുമുള്ള എഴുത്തുകാരെയും പുതുതലമുറ മാധ്യമപ്രവർത്തകരെയും
പ്രോത്സാഹിപ്പിക്കുകയാണ് ഈ മത്സരത്തിന്റെ ലക്ഷ്യം.
മത്സരം 2026 ജനുവരി
17ന് രാവിലെ 10.30 (EST)ന് 10:30 AM India (IST): 9:00 PM സൂം വഴി
ഓൺലൈനായാണ് നടക്കുക. മത്സരാരംഭത്തിൽ തന്നെ 'ഓൺ ദ സ്‌പോട്ട്' വിഷയമാണ്
പ്രഖ്യാപിക്കുക. മത്സരത്തിനിടെ പങ്കെടുക്കുന്നവരുടെ വീഡിയോ ഓൺ ആയിരിക്കണം
എന്നത് നിർബന്ധമായിരിക്കും.
15 വയസും അതിന് മുകളിലുമുള്ളവർക്ക്, ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും മത്സരത്തിൽ പങ്കെടുക്കാം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലാണ് ലേഖനങ്ങൾ സ്വീകരിക്കുക. 500 മുതൽ 800 വാക്കുകൾ വരെയുള്ള വാർത്താലേഖനം 45 മിനിറ്റിനുള്ളിൽ തയ്യാറാക്കണം. എഴുതിയ റിപ്പോർട്ട് text ആയിട്ട് ഉടൻ ആവശ്യപ്പെടുന്ന ലിങ്കിലേക്ക് അയക്കണം. അഥവാ കയ്യെഴുത്തുപ്രതിയാണെങ്കിൽ, ഉടൻ ഫോട്ടോകോപ്പിയായോ, pdf ആയോ അയക്കേണ്ടതാണ്.
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും മാധ്യമ പ്രസിദ്ധീകരണവും ഒരുക്കിയിട്ടുണ്ട്.
ഒന്നാം സ്ഥാനം: 450 ഡോളർ, രണ്ടാം സ്ഥാനം: 300 ഡോളർ, മൂന്നാം സ്ഥാനം: 150 ഡോളർ
വിജയികളുടെ
ലേഖനങ്ങൾ IAPC ന്യൂസ്‌ലറ്ററിലും മറ്റ് പ്രമുഖ മാധ്യമ പ്ലാറ്റ്‌ഫോമുകളിലും
വിജയികളുടെ ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന
എല്ലാവർക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകും.
മത്സരത്തിൽ സമർപ്പിക്കുന്ന ലേഖനങ്ങൾ പൂർണ്ണമായും ഒറിജിനൽ ആയിരിക്കണം എന്ന് സംഘാടകർ അറിയിച്ചു. AI ടൂളുകളുടെ ഉപയോഗം കർശനമായി നിരോധിച്ചിരിക്കുന്നു, ഇത് മത്സരത്തിന്റെ നൈതികതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനാണ്.
മത്സരത്തിലേക്കുള്ള രജിസ്‌ട്രേഷൻ പൂർണ്ണമായും സൗജന്യമാണ്. രജിസ്‌ട്രേഷൻ വിശദാംശങ്ങൾ ഉടൻ www.indoamericanpressclub.com എന്ന വെബ്‌സൈറ്റിലൂടെ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി: പി.സി. മാത്യു: 972 -999 -6877, Dr. മാത്യൂ ജോയ്‌സ് +91 884 -803 -3812, പെട്രീഷ്യ ഉമാശങ്കർ 817 -307 -6210, ഷാൻ ജസ്റ്റസ് 210 - 237- 8475 ഇവരിൽ ആരെങ്കിലുമായി ബന്ധപ്പെടുക.
ഓൺലൈൻ ന്യൂസ് റൈറ്റിംഗ് മത്സരം 2026, മാധ്യമ രംഗത്ത് താൽപ്പര്യമുള്ളവർക്ക് അവരുടെ കഴിവുകൾ ലോകവേദിയിൽ അവതരിപ്പിക്കാനും ഉത്തരവാദിത്വമുള്ള പത്രപ്രവർത്തനത്തിന്റെ മൂല്യങ്ങൾ ഉൾക്കൊള്ളാനും സഹായിക്കുന്ന ഒരു പ്രധാന വേദിയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഡോ. മാത്യു ജോയ്‌സ്, വൈസ് ചെയർമാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
