ഓപ്പറേഷൻ പാർപ്പിടം: വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ തദ്ദേശ സ്ഥാപനങ്ങളിൽ വൻ അഴിമതി നടന്നതായി കണ്ടെത്തൽ

JULY 23, 2026, 1:45 AM

തിരുവനന്തപുരം: ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ തദ്ദേശ സ്ഥാപനങ്ങളിൽ വൻ അഴിമതി നടന്നതായി കണ്ടെത്തി. 

30 ഉദ്യോഗസ്ഥർ ഓൺലൈനായി 45 ലക്ഷം വാങ്ങിയതിൻ്റെ തെളിവ് ലഭിച്ചു. കുന്നംകുളം മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ അക്കൗണ്ടിലെത്തിയത് 21 ലക്ഷത്തിലധികം രൂപയെന്നും കണ്ടെത്തി.

കെട്ടിട നിർമ്മാണ പെർമിറ്റ് നൽകാൻ കോൺട്രാക്‌ടർമാരിൽ നിന്നും വിവിധ ഏജൻസികളിൽ നിന്നും ഉദ്യോഗസ്ഥർ പണംവാങ്ങുന്നുവെന്നാണ് കണ്ടെത്തിയത്. 

vachakam
vachakam
vachakam

‘പ്രോജക്ട് സീറോ’ യുടെ ഭാഗമായാണ് 'ഓപ്പറേഷൻ പാർപ്പിടം' എന്ന പേരിൽ കെട്ടിട നിർമ്മാണ അനുമതിയിലും അനധികൃത നിർമ്മാണങ്ങളുടെ ക്രമവത്കരണത്തിലുള്ള അഴിമതിയും ക്രമക്കേടുകളും കണ്ടെത്താൻ വിജിലൻസ് സംസ്ഥാനതല മിന്നൽ പരിശോധന നടത്തിയത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam