പാർട്ടിയുടെ വിജയങ്ങളിൽ അത്രമേൽ സന്തോഷിച്ച കൂടപിറപ്പ്,  എനിക്ക് എന്റെ കൂടെപിറപ്പിനെ  നഷ്ടമായി: മുഖ്യമന്ത്രി

JUNE 6, 2026, 8:20 PM

തിരുവനന്തപുരം: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശൻ. തനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാളാണ് സലിം കുമാർ. 

 താനും സലിം കുമാറും തമ്മിൽ തീവ്രമായൊരു ആത്മബന്ധമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ നാടിന്റെ അഭിമാനമായിരുന്നു സലിം കുമാറെന്നും അദ്ദേഹം പറഞ്ഞു.  

'വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അൽപ്പം പോലും ഓർക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവർത്തിച്ച് പറയുന്ന ഒരാൾ. ഞാൻ കോൺഗ്രസുകാരനാണെന്ന് പറയാൻ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരൻ.

vachakam
vachakam
vachakam

എന്റെ തെരഞ്ഞൈടുപ്പുകളിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാർ, പാർട്ടിയുടെ വിജയങ്ങളിൽ അത്രമേൽ സന്തോഷിച്ച കൂടപിറപ്പ്', വി ഡി സതീശൻ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam