തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയ ഭക്തരിൽ നിന്ന് അനധികൃത പിരിവ് നടത്തിയ രണ്ട് പേർ കസ്റ്റഡിയിൽ.
എസ് എം വി ഗവൺമെന്റ് സ്കൂൾ പിടിഎ പ്രസിഡന്റ് കർണൻ ഉൾപ്പടെ രണ്ട് പേരാണ് പിടിയിലായത്. കാർ പാർക്കിങ്ങിന്റെ പേരിലാണ് അനധികൃത പിരിവ് നടത്തിയത്.
ഒരു കാർ പാർക്ക് ചെയ്യുന്നതിനായി ഇവർ 400 രൂപ വാങ്ങി. തമ്പാനൂർ പൊലീസ് ആണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പൊങ്കാലയോടനുബന്ധിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും പിരിവ് നടത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
