ടിസാക്ക് അന്താരാഷ്ട്ര വടംവലി മത്സരം: ചാക്കോച്ചൻ മേടയിൽ, ലൂക്ക് കിഴക്കേപ്പുറത്ത് കോ -ഓർഡിനേറ്റർമാർ

AUGUST 1, 2025, 2:47 AM

ഹൂസ്റ്റൺ: കായിക കേരളത്തിന്റെ പോരാട്ടങ്ങൾക്ക് അമേരിക്കൻ മണ്ണിൽ ട്രാക്കും ഫീൽഡുമുറപ്പിച്ച ടെക്‌സസ് ഇന്റർനാഷണൽ സ്‌പോർട്‌സ് ആന്റ് ആർട്‌സ് ക്ലബ്ബിന്റെ (ടിസാക്ക്) ആഭിമുഖ്യത്തിൽ നടത്തപെടുന്ന വടംവലി മൽസരം സീസൺ 4ന്റെ കോ -ഓർഡിനേറ്റർമാരായി ചാക്കോച്ചൻ മേടയിൽ, ലൂക്ക് കിഴക്കേപ്പുറത്ത് എന്നിവരെ പ്രസിഡന്റ് ഡാനി രാജുവിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി നിയോഗിച്ചു.

ഓഗസ്റ്റ് 9 -ാം തിയതി രാവിലെ മുതൽ വൈകുന്നേരം വരെ ഫോർട്‌ബെൻഡ് കൗണ്ടി എപിക് സെന്ററിൽ (Fort bend Coutny Epicenter - Indoor air- conditioning) നടക്കുന്ന വടംവലി അമേരിക്കയിലെ പ്രഥമ ഇൻഡോർ വടംവലിയായി ചരിത്രത്തിൽ സ്ഥാനം പിടിക്കാൻ പോവുകയാണ്. ലോകത്തെ പുരാതന മത ചടങ്ങുകളിൽ നിന്നും ആചാരങ്ങളിൽ നിന്നും ഉത്ഭവിച്ച് ഇന്ന് മലയാളികളുടെ അഭിനിവേശമായി മാറിയിരിക്കുന്ന കായിക ഇനമാണ് വടംവലി മൽരം.

കായികശേഷി പരീക്ഷിക്കുന്ന ഒരു മൽസരം മാത്രമല്ല വടംവലി. മറിച്ച് ഏവർക്കും ഒത്തുകൂടാനും നമ്മുടെ തനതായ കായിക ശേഷി പ്രദർശിപ്പിച്ച് ആഘോഷിക്കാനും ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാനും സ്‌പോർട്‌സ്മാൻ സ്പിരിറ്റോടെ കളിത്തട്ടിലിറങ്ങാനുമുള്ള സുവർണാവസരമാണ് 'ടിസാക്ക്' ഒരുക്കുന്നത്. ആവേശോജ്വലമായ ഈ മൽസരത്തിൽ പങ്കെടുക്കുന്നതിലൂടെ വ്യക്തികളുടെ പ്രസരിപ്പും സൗഹൃദവും ശാരീരിക ക്ഷമതയും കാത്തുസൂക്ഷിക്കാനാവും.

vachakam
vachakam
vachakam

യു.എസ്.എ, കാനഡ, യൂറോപ്പ്, ഗൾഫ് രാജ്യങ്ങളിൽ നിന്നും നിരവധി ടീമുകളാണ്, ആവേശം ആകാശത്തോളമുയരുന്ന ടിസാക്കിന്റെ ഈ വടംവലി മൽസരത്തിൽ പങ്കെടുക്കാൻ കച്ചമുറുക്കി എത്തുന്നത്. വിജയികൾക്കും പങ്കെടുക്കുന്നവർക്കും ആകർഷകമായ ക്യാഷ് അവാർഡുകളും നൽകുന്നതാണ്. ടിസാക്ക് വടംവലി മൽസരം സീസൺ 4 ചരിത്ര സംഭവമാക്കിമാറ്റാൻ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ജീമോൻ റാന്നി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam