പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.
ട്രോളി ബാഗിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം കേന്ദ്രങ്ങൾ സംഭവത്തിൽ വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾക്ക് തിരിച്ചടിയാണ് പൊലീസ് റിപ്പോർട്ട്.
ബാഗിൽ പണം എത്തിച്ചതിന് ഒരു തെളിവും കണ്ടെത്താനായിട്ടില്ല. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്കാണ് റിപ്പോർട്ട് നൽകിയത്. അന്വേഷണം ഇനി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നതിൽ വ്യക്തതയില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
പണം കൊണ്ടുവന്നതായോ കൊണ്ടുപോയതായോ യാതൊരു തെളിവും കണ്ടെത്താനായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾക്ക് പുറമെ നിരവധി ആളുകളെ ചോദ്യം ചെയ്തും പൊലീസ് അന്വേഷണം നടത്തിയിരുന്നു. നവംബർ അഞ്ചിന് രാത്രി 12 മണിയോടെയാണ് കെപിഎം ഹോട്ടലിൽ അപ്രതീക്ഷിതമായി പൊലീസ് പരിശോധന നടത്തുന്നത്.
ഹോട്ടലിൽ പണമടങ്ങിയ നീല പെട്ടി എത്തി എന്ന ആരോപണത്തിന് പിന്നാലെയായിരുന്നു പരിശോധന
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്