കൊച്ചി: ജീവനക്കാരിയുടെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് പട്ടാപ്പകൽ ജ്വല്ലറിയിൽ മോഷണം.
മോഷണത്തിന്റ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ജ്വല്ലറിയിലെ ജീവനക്കാരിയെ ആക്രമിച്ച് മാല കവരുന്നതും ജീവനക്കാരി നിലവിളിക്കുന്നതും വീഡിയോയിലുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മോഷണം നടന്നത്. സംഭവത്തിൽ സഹോദരങ്ങളെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം സ്വദേശികളായ തോമസ്, മാത്യു എന്നിവരാണ് പൊലീസിൻറെ പിടിയിലായത്. പ്രതികൾ സ്ഥിരം മോഷ്ടാകളാണെന്ന് പൊലീസ് പറയുന്നു.
സ്വർണ്ണമെന്ന് കരുതി മോഡലിനായി വെച്ച 8000 രൂപ വിലയുള്ള മാലകളാണ് പ്രതികൾ കവർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
