ശ്രീരാമകഥാമൃതം ഭക്തിസാന്ദ്രമാക്കുന്ന രാമായണ മാസാചരണത്തിന് കർക്കിടകം ഒന്നിന് ഷിക്കാഗോ ഗീതാ മണ്ഡലത്തിൽ ശുഭാരംഭം

JULY 18, 2026, 11:38 PM

രാമായണ പാരായണത്തിലൂടെ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറച്ചുകൊണ്ട് കർക്കിടകം ഒന്നിന് വെർച്യുൽ ആയ  ഗീതാമണ്ഡലം സംഘടിപ്പിച്ച രാമായണപാരായണ യജ്ഞം, ഭാരതത്തിലെ പ്രമുഖ ആത്മീയ പ്രഭാഷകനും, സാമൂഹ്യ നിരീക്ഷകനും, 'ഹൃദയവിദ്യ ഫൗണ്ടേഷന്റെ'  ചെയർമാനുമായ വിദ്യാസാഗർ ഗുരുമൂർത്തി ഉദ്ഘാടനം ചെയ്തു.

ഹൈന്ദവസംസ്‌കൃതിയുടെയും ആദ്ധ്യാത്മിക പാരമ്പര്യത്തിന്റെയും ആരാധനാ ക്രമത്തിന്റെയും ആകെത്തുകയാണ് രാമായണം എന്നും. വിശ്വാസാധിഷ്ഠിത, പുരാണ പാരായണ ആചാരാനുഷ്ഠാന പ്രാർത്ഥനാദികൾ, ത്യാജ്യഗ്രാഹ്യവിവേചനാപൂർവ്വം പുനരേകീകരിച്ച് ഹൈന്ദവ ഹൃദയങ്ങളിലും ഭവനങ്ങളിലും സ്ഥിരപ്രതിഷ്ഠ നേടാൻ, പ്രചരണവും പ്രതിബദ്ധതയും അനുഷ്ഠാനവും ഉണ്ടാക്കണം.

അതിന് പുരാണ ഇതിഹാസങ്ങളാകണം മാർഗദർശനം എന്ന് വിദ്യാസാഗർ ഗുരുമൂർത്തി തന്റെ ഉദ്ഘടന പ്രസംഗത്തിൽ പറഞ്ഞു.

vachakam
vachakam
vachakam


തുടർന്ന് രാമായണപാരായണ യജ്ഞത്തിന്റെ ഭാഗമായി വളരെ വിപുലമായ രീതിയിൽ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ വെച്ച് സംഘടിപ്പിച്ച രാമായണപാരായണ യജ്ഞത്തിന്റെ ഭാഗമായി നടന്ന പൂജകളിൽ പങ്കെടുക്കുവാൻ വളരെ അധികം ഭക്തർ പങ്കെടുത്തു.

മേൽശാന്തി കൃഷ്ണൻ ചെങ്ങണാംപറമ്പിന്റെ നേതൃത്വത്തിൽ നടന്ന വിശേഷാൽ മഹാഗണപതി പൂജക്കും ശ്രീരാമചന്ദ്ര പൂജകൾക്കുശേഷം ഗ്രന്ദപൂജയും നടത്തി. രാമായണ ആചാര്യൻ രവി നായരുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ വർഷത്തെ രാമായണ പാരായണ മഹോത്സവം ഒരു ദിവ്യാനുഭൂതിയാണ് സൃഷ്ടിച്ചതെന്ന് ഭക്തർ അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

രാമായണപാരായണത്തിനു ശേഷം നടന്ന ഭജനയും പൂജകളും ഭക്തിയുടെ മറ്റൊരു തലത്തിലേക്ക് ഭക്തരെ എത്തിച്ചു.


കർക്കിടകം ഒന്നിന് (ചൊവാഴ്ച്ച) വെർച്യുൽ ആയി സംഘടിപ്പിച്ച രാമായണ പാരായണത്തിന് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡ, ഇന്ത്യ എന്നിവിടങ്ങളിലെ ഭക്തരും പങ്കെടുത്തു.

vachakam
vachakam
vachakam

മനുഷ്യനന്മയ്ക്കും സത്പ്രവർത്തികൾക്കും മാതൃകയായി നിലകൊള്ളുന്ന രാമായണ ശ്ലോകങ്ങൾ സദാചാര നിഷ്ടമായ കുടുംബപശ്ചാത്തലവും ഹൃദയശുദ്ധി നിറഞ്ഞ ജീവിതരീതിയും പകർന്നു തന്ന് നമ്മുടെ മനസ്സ് കീഴടക്കും എന്ന് ഗീതാമണ്ഡലം പ്രസിഡന്റ് അപ്പുക്കുട്ടൻ ശേഖരൻ തന്റെ രാമായണ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

രാമായണംകാവ്യം ഇന്നത്തെ ജീവിതത്തിന് ഏറെ മാതൃകയാണ്. മനുഷ്യന് എങ്ങിനെ ജീവിക്കണം എന്ന് ഈ കാവ്യം വരച്ചുകാട്ടുന്നു പുണ്യഗ്രന്ഥമാണ് അദ്ധ്യാത്മ രാമായണം എന്ന് ഷിക്കാഗോ ഗീതാമണ്ഡലം ആചാര്യൻ മനോജ് നമ്പൂതിരി തന്റെ ആശംസാ സന്ദേശത്തിൽ പറഞ്ഞു.


ഈ രാമായണ കാലത്തിൽ നോർത്ത് അമേരിക്കയിലെ എല്ലാ ഗൃഹങ്ങളിലും നമ്മുക്ക് രാമായണ പാരായണം ഒരു ചര്യ ആക്കണം എന്നും. നമ്മുടെ അടുത്ത തലമുറക്ക് ഈ പൈതൃകം പകർന്നു കൊടുക്കാൻ നമ്മളാൽ കഴിയുന്നതെല്ലാം നമ്മുക്ക് കൂട്ടായി ചെയ്യാണമെന്നും വൈസ് പ്രസിഡന്റ് ഡോക്ടർ വിശ്വനാഥൻ അഭിപ്രായപ്പെട്ടു. 

രാമായണ പാരായണ യജ്ഞം ഉദ്ഘാടനം ചെയ്ത വിദ്യാസാഗർ ഗുരുമൂർത്തിക്കും, അപ്പുക്കുട്ടൻ ശേഖരനും, മനോജ് തിരുമേനിക്കും, പാരായണ യജ്ഞത്തിന് നേതൃത്വം നൽകിയ കൃഷ്ണൻ ചെങ്ങണാംപറമ്പിനും, രാമായണ ശുഭാരംഭത്തിനു നേതൃത്വം നൽകിയ എല്ലാവർക്കും പങ്കെടുത്ത എല്ലാ ഭക്തർക്കും മറ്റ് എല്ലാ കമ്മിറ്റി അംഗങ്ങൾക്കും ബൈജു എസ്. മേനോൻ നന്ദി പ്രകാശിപ്പിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam