ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഇൻഡ്യ സഖ്യത്തിന്റെ പ്രതീകാത്മക മോക്ക് ഇംപീച്ച്മെന്റ് മാറ്റിവെച്ചു. പ്രതികൂല കാലാവസ്ഥ മൂലമാണ് മാറ്റിയത്.
പരസ്യവിചാരണ നാളെ വൈകുന്നേരം 3.30ന് ഖാർഗെയുടെ വസതിയിൽ നടക്കും.ഖാർഗെ ഇംപീച്ച് പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷ എംപിമാരും നേതാക്കളും പ്രമേയത്തെ പിന്തുണച്ച് സംസാരിക്കും. മുൻ സുപ്രിംകോടതി ജഡ്ജിമാർ, സാമൂഹിക പ്രവർത്തകർ നിയമ വിദഗ്ധർ, വിദ്യാർഥി സംഘടന നേതാക്കൾ എന്നിവരും മോക്ക് ഇംപീച്ച്മെന്റിൽ പങ്കെടുക്കും.
പ്രതീകാത്മകമായി പരസ്യ വിചാരണ ചെയ്യുന്നത് ഇങ്ങനെ
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടക്കുന്ന പരസ്യ വിചാരണയിൽ മുൻ ലോക് സഭ സ്പീക്കർ മീരാ കുമാർ പ്രതീകാത്മക സ്പീക്കറാകും.
ഉച്ചക്ക് ശേഷം മൂന്നരക്ക് നടപടികൾ തുടങ്ങും. മീരാകുമാർ സ്പീക്കറാകുന്ന പ്രതീകാത്മക പാർലമെൻറിൽ രാജ്യസഭ പ്രതിപക്ഷ നേതാവ് കൂടിയായ ഖർഗെ ഗ്യാനേഷിനെ പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിക്കും. എം പിമാരും ഇന്ത്യ സഖ്യ നേതാക്കളും സംസാരിക്കും. വോട്ടർ പട്ടിക പരിഷ്ക്കരണത്തോടെ വോട്ടവകാശം ഇല്ലാതായവരും അനുഭവങ്ങൾ പങ്കുവെക്കും.
പൗരാവകാശ സംഘടന നേതാക്കളും പ്രസംഗിക്കും. ഒടുവിൽ രാഹുൽ ഗാന്ധിയുടെ മറുപടി. പിന്നാലെ ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി സ്പീക്കർ മീരാകുമാർ പ്രതീകാത്മക വിധി പ്രഖ്യാപനം നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
