ഗ്രേറ്റ് ലേക്‌സ് റീജിയന്റെ ഫോമാ ഫാമിലി കൺവൻഷൻ കിക്ക് ഓഫിൽ 'ടീം പ്രോമീസി'ന്റെ നിറസാന്നിധ്യം

MARCH 23, 2026, 1:26 PM

ഒഹായോ: വിശ്വാസവും സത്യസന്ധന്ധതയും ഉത്തരവാദിത്തവും സുതാര്യതയും മുഖമുദ്രയാക്കി ഫോമായുടെ 2026-'28 ഭരണ സമിതിയിലേയ്ക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ജനവിധി തേടുന്ന 'ടീം പ്രോമീസ്' ഫോമാ ഫാമിലി കൺവൻഷൻ 2026 സംബന്ധിച്ച ഗ്രേറ്റ് ലേക്‌സ് റീജിയന്റെ കിക്ക് ഓഫിൽ നിറസാന്നിധ്യമായി. 21-ാം തീയതി 4 മണിക്ക് അറോറ ഹാത്രോണിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന സ്പ്രിങ് ഗെറ്റ് റ്റുഗദറിലും കൺവൻഷൻ കിക്ക് ഓഫിലും മാത്യു വർഗീസ് നേതൃത്വം നൽകുന്ന 'ടീം പ്രോമീസ്' പാനൽ അംഗങ്ങൾക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്.

''ഏറെ അഭിമാനത്തോടെയാണ് അമേരിക്കൻ മലയാളികളുടെ സമക്ഷം 'ടീം പ്രോമീസ്' എത്തുന്നത്. ഈ പാനലിലെ ഓരോ അംഗത്തിനും വ്യക്തമായ ഉത്തരവാദിത്തങ്ങളും ലക്ഷ്യങ്ങളും ഉണ്ട്. ഇതിൽ ആരും തന്നെ അധികാരങ്ങളിൽ മാറി മാറി തുടരുന്നവരല്ല. അതുപോലെ തന്നെ ജയിച്ചു വന്നാൽ ഞങ്ങൾ ആറു പേരും നിർദിഷ്ട കാലാവധി വിജയകരമായി പൂർത്തിയാക്കിയ ശേഷം വരും തലമുറകളിലേക്ക് വഴി മാറി കൊടുക്കുമെന്ന് ഉറപ്പു തരുന്നു...'' പ്രസിഡന്റ് സ്ഥാനാർത്ഥിയും മികച്ച സംഘാടകനും അമേരിക്കൻ മലയാളികൾക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിത്വത്തിനുടമയുമായ മാത്യു വർഗീസ് പറഞ്ഞു.


vachakam
vachakam
vachakam

''ഫോമായെ വളർച്ചയുടെ പുതിയ തലത്തിലേയ്‌ക്കെത്തിക്കാൻ ശക്തമായ ഐക്യം ആവശ്യമാണ്. എല്ലാ അംഗ സംഘടനകളെയും ചേർത്തു പിടിച്ചുകൊണ്ടായിരിക്കും ടീം പ്രോമീസ് ഫോമായുടെ ചരിത്രത്തിൽ നാഴികക്കല്ലാവുന്ന വികസന പരിപാടികൾ നടപ്പാക്കുക. ഗ്രാസ്‌റൂട്ട് തലത്തിൽ വളർച്ച ഉറപ്പാക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. യുവജനസ്ത്രീ ശാക്തീകരണം കേവലം ഒരു മുദ്രാവാക്യം മാത്രമല്ല, അത് നമ്മുടെ അനിവാര്യതയാണ്, സാക്ഷാത്കരിക്കേണ്ട സ്വപ്‌നമാണ്...'' മാത്യു വർഗീസ് കൂട്ടിച്ചേർത്തു.

നൂറ് അംഗസംഘടനകളുടെ കരുത്തുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ മലയാളി ഫെഡറേഷനായ ഫോമയോടുള്ള ശക്തമായ പ്രതിബദ്ധത ഊട്ടിയുറപ്പിച്ച് തിരഞ്ഞെടുപ്പിന് മുമ്പ് വ്യക്തവും വികസനോൻമുഖവുമായ മാനിഫെസ്റ്റോ അവതരിപ്പിക്കുമെന്നും തങ്ങൾ പറയുന്നത് ഊർജസ്വലമായ പ്രവർത്തനത്തിലൂടെ സാധിച്ചെടുക്കുമെന്നും ടീം പ്രോമീസ് അംഗങ്ങൾ വ്യക്തമാക്കി. മാത്യു വർഗീസിന് പുറമെ അനു സ്‌കറിയ (സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറർ), ജോൺസൺ ജോസഫ് (വൈസ് പ്രസിഡന്റ്), റ്റിറ്റോ ജോൺ (ജോയിന്റ് ട്രഷറർ), രേഷ്മ രഞ്ചൻ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ടീം പ്രോമീസിന്റെ മറ്റ് മൽസരാർത്ഥികൾ.


vachakam
vachakam
vachakam

കിക്ക് ഓഫ് സമ്മേളനത്തിൽ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, ഗ്രേറ്റ് ലേക്‌സ് റീജിയൺ ആർ.വി.പി സുദീപ് കിഷൻ, ഫോമാ നാഷണൽ നേതാക്കളായ മാത്യു ചെരുവിൽ, നാഷണൽ കമ്മിറ്റിയിലുള്ള തോമസ് കർത്തനാൾ, റ്റിറ്റോ ജോൺ, ബിനോയ്  എലിയാസ്, സായ്ജാൻ, മഞ്ചു പിള്ള, മോള്ളമ്മ വർഗീസ്, വുമൻസ് ഫോറത്തിന്റെ വൈസ് ചെയർ വിഷിൻ ജോ, ഡി.എം.എ പ്രസിഡന്റ് ബോബി തോമസ്, കേരള ക്ലബ് പ്രസിഡന്റ് സുജിത് നായർ, കേരള അസോസിയേഷൻ ഓഫ് ഒഹായോ പ്രസിഡന്റ് റിജേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു. മാത്യു വർഗീസും ടീം അംഗങ്ങളും ഒഹായോ മലയാളികൾക്കും ഡിട്രോ്ര്രയ്  മലയാളികൾക്കും ഹൃദയപൂർവം നന്ദി പറഞ്ഞു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam