കൊൽക്കത്ത: ബംഗാളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ വിജയത്തിലേക്ക് നയിച്ച പ്രമുഖ നേതാവ് സുവേന്ദു അധികാരി സംസ്ഥാനത്ത് മുഖ്യമന്തിയാവും.നാളെ (മെയ്യ് 9) രാവിലെ 11 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ സുവേന്ദു സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്തി ആകും.
കൊൽക്കത്തയിലെ വിശ്വ ബംഗ്ലാ കൺവെൻഷൻ സെന്ററിൽ ഇന്ന് നടന്ന നിയമസഭാ കക്ഷി യോഗത്തിൽ ആണ് നിർണ്ണായകമായ തീരുമാനം ബിജെപി എടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സുവേന്ദുവിന്റെ പേര് യോഗത്തിനു ശേഷം പ്രഖ്യാപിച്ചത്.
അതേസമയം, തുടർച്ചയായ രണ്ടു തെരഞ്ഞെടുപ്പുകളിൽ മമത ബാനർജിയെ തോൽപ്പിച്ച സുവേന്ദു നിലവിൽ നന്ദിഗ്രാം, ഭവാനിപൂർ മണ്ഡലങ്ങളിൽ നിന്നുമുള്ള എംഎൽഎയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
