നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവിന് നേരേ കൈയേറ്റശ്രമം

OCTOBER 11, 2026, 8:38 AM

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവിന് നേരേ കൈയേറ്റശ്രമം. നിന്റെ വാപ്പ എവിടെടാ എന്ന് ആക്രോശിച്ചുകൊണ്ടാണ് ചില യുവാക്കൾ പ്രതിക്ക് നേരേ പാഞ്ഞടുത്തത്. അങ്കമാലി താലൂക്ക് ആശുപത്രിയിൽ പ്രതിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോളായിരുന്നു കൈയേറ്റശ്രമം.  ആശുപത്രിയിൽ പരിശോധനകൾക്ക് ശേഷം പോലീസ് സുഹൈലിനെ തിരികെ കൊണ്ടുപോകുന്ന ഘട്ടത്തിലാണ് ആക്രമണം നടന്നത്.

നാട്ടുകാർ പെട്ടെന്ന് ചുറ്റും കൂടുകയും 'നിന്റെ വാപ്പ എവിടേടാ' എന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു. ആദ്യം അടിക്കാൻ ശ്രമിച്ചയാളെ പോലീസ് തടുത്തു. പിന്നീട് ആശുപത്രിയുടെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ വശത്തു നിന്ന് ഒരാൾ നടത്തിയ ആക്രമണം സുഹൈലിന്റെ മുഖത്ത് ശരിക്ക് കൊണ്ടു. മുഖം പൊത്തിയാണ് പിന്നീട് സുഹൈൽ നടന്നത്.  

  പൊലീസ് ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. നേരത്തേ വാഹനാപകടത്തിന് തൊട്ടുപിന്നാലെ 'കേസെല്ലാം എന്റെ വാപ്പ നോക്കിക്കോളും' എന്ന് പറഞ്ഞ് സുഹൈൽ സജീവ് നാട്ടുകാരോട് തട്ടിക്കയറിയിരുന്നു.

vachakam
vachakam
vachakam

സുഹൈൽ സജീവ്(19) അമിതവേ​ഗത്തിൽ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരായ മൂന്നുപേർ മരിച്ചത്. കൊച്ചിയിൽ പാർട്ട്‌ ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളായ ഗോപിക, ദേവിക, ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്. ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിലായിരുന്നു അപകടം.

 അമിത വേഗം പതിവാക്കിയ പ്രതി 215 കിലോമീറ്റർ വേഗതിയിൽ കാറോടിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ആലപ്പുഴ ആലിശ്ശേരി സ്വദേശി സജീവ് ജമാലിൻറെയും ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ ഇഹ ഡിസൈൻസിൻറെ ഉടമ നൂഹ സജീവിൻറെയും മകനാണ് സുഹൈൽ സജീവ്. കൊച്ചിയിലെ സ്വകാര്യകോളേജിൽ ബികോം വിദ്യാർഥിയാണ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam