കാർ ഷോറൂമിലേക്ക് വാഹനം ഇടിച്ചുകയറ്റി; ഡ്രൈവർ കസ്റ്റഡിയിൽ 

NOVEMBER 17, 2026, 8:55 AM

 കോഴിക്കോട്: കോഴിക്കോട് പുതിയറയിൽ കാർ ഷോറൂമിലേക്ക് വാഹനം ഇടിച്ചുകയറ്റി. പുതിയറയിലെ ഹ്യുണ്ടായ് ഷോറൂമിലേക്കാണ് പജേറോ വാഹനം അതിവേഗത്തിൽ ഇടിച്ചു കയറിയത്. വാഹനം ഓടിച്ചയാൾ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി ജീവനക്കാർ പറഞ്ഞു.

ജീവനക്കാർ ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. വാഹനം ഓടിച്ച വെസ്റ്റ്ഹിൽ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 ഇയാൾ അസ്വാഭാവികമായാണ് സംസാരിച്ചിരുന്നത്. എന്നാൽ അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും മനപ്പൂർവ്വം ചെയ്തതാണെന്നുമാണ് ജീവനക്കാരുടെ പക്ഷം. 

vachakam
vachakam
vachakam

ഷോറൂമിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ താത്കാലിക സെറ്റപ്പിലായിരുന്നു പ്രവർത്തനം. അപകടസമയത്ത് നിരവധി ജീവനക്കാരും ഉപഭോക്താക്കളും ഷോറൂമിനുള്ളിൽ ഉണ്ടായിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam