കണ്ണൂർ: വിമാനത്തിൽ പിണറായിക്കെതിരെ പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് എതിരായ വധഭീഷണിയിൽ പൊലീസ് കേസെടുത്തു.
ഫോണിൽ വിളിച്ച് ചിലർ വധഭീഷണി മുഴുക്കിയെന്നു കാട്ടി ഫർസീൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. വിമാനത്തിൽ പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് മൊഴി നൽകിയതിന് പിന്നാലെ ചിലർ വധഭീഷണി മുഴക്കിയെന്നായിരുന്നു പരാതി. മട്ടന്നൂർ പോലീസാണ് കേസ് എടുത്തത്.
2022 ജൂൺ 13നായിരുന്നു സംഭവം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ 6 ഇ- 7407 ഉളളിൽ വെച്ച് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്.
ഫർസീൻ മജീദ്, ആർ കെ നവീൻകുമാർ, സുനിത് നാരായണൻ എന്നീ യൂത്ത് കോൺഗ്രസുകാർക്കെതിരെയാണ് കേസെടുത്തത്.
ഗൂഡാലോചനയിൽ അന്നത്തെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റായിരുന്ന കെ എസ് ശബരിനാഥനെയും പ്രതിചേർത്തു. യൂത്ത് കോൺഗ്രസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിമാനത്തിലെ പ്രതിഷേധം ആഹ്വാനം ചെയ്തുവെന്നായിരുന്നു കുറ്റം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
