ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി (സ്‌നേഹതീരം) ഒരുക്കുന്ന 'സ്‌നേഹസാന്ത്വനം - സംഗീതവിരുന്ന്' 2026 ജൂലൈ 12 ഞായറാഴ്ച

JULY 11, 2026, 11:35 PM

ഫിലാഡൽഫിയ: ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി (സ്‌നേഹതീരം) ഒരുക്കുന്ന സംഗീത സായാഹ്നം 2026 ജൂലൈ 12 ഞായറാഴ്ച വൈകിട്ട് 3:30ന് അബിംഗ്ടനിലുള്ള സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ചർച്ച് ഹാളിൽ (Welsh Road, Abington) വെച്ച് നടത്തപ്പെടുന്നു. സംഗീതത്തിലൂടെ മനസ്സിനൊരു സാന്ത്വനം നൽകുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

നമ്മുടെ ഈ തിരക്കുപിടിച്ച ജീവിതത്തിൽ മാനസിക പിരിമുറുക്കങ്ങളും ഒറ്റപ്പെടലും അനുഭവിക്കാത്തവരായി ആരുമില്ല. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ നേരിടുന്നവർ, രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, ജോലിസ്ഥലത്തെ സമ്മർദ്ദങ്ങളാൽ വലയുന്നവർ, കുടുംബജീവിതത്തിൽ കൂടുതൽ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നവർ...

അങ്ങനെയുള്ള ഏവരുടെയും മനസ്സിന് കുളിർമയും ആശ്വാസവും ഏകുക എന്ന ലക്ഷ്യത്തോടെ ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി മ്യൂസിക്കൽ മിനിസ്ട്രി (സ്‌നേഹതീരം) ഒരുക്കുന്ന സവിശേഷമായ ക്രിസ്തീയ സംഗീത വിരുന്ന് 'സ്‌നേഹസാന്ത്വനം' പരിപാടിയിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു!

vachakam
vachakam
vachakam

പ്രോഗ്രാം വിവരങ്ങൾ:

  • ദിവസം: 2026 ജൂലൈ 12, ഞായറാഴ്ച്ച, സമയം: വൈകിട്ട് 3:30 മണിക്ക്, വേദി: സെന്റ് മേരീസ് കത്തീഡ്രൽ ഹാൾ, വെൽഷ് റോഡ്, അബിംഗ്ടൺ (St. Mary's Cthedral Hall, 1333 Welsh Rd, Huntingdon Valley, PA 19006)

മുഖ്യ അവതരണം:

ഈ സംഗീത വിരുന്നിൽ പ്രശസ്ത സംഗീത ബാൻഡ് 'ഹെവൻലി ബീറ്റ്‌സ് യുഎസ്എ' മുഖ്യ അവതരണം നടത്തുന്നു. കൂടാതെ സ്‌നേഹതീരം ഏടഇ ടീമിലെ പ്രതിഭകളായ സേവ്യർ ആന്റണി, കോശി ഡാനിയേൽ, ജോർജ് കുര്യൻ, ആൻസമ്മ ജോൺസൺ, അലൻ വർഗ്ഗീസ്, ജയ, റോളി എൽദോ, ഫെയ്ത്ത്, റെജിമോൻ മാത്യു തുടങ്ങിയവർ നോഹരമായ ഗാനങ്ങളുമായി നമ്മെ സന്തോഷിപ്പിക്കാൻ അണിനിരക്കുന്നു.

vachakam
vachakam
vachakam

പരിപാടിക്ക് ശേഷം എല്ലാവർക്കും ഒരുമിച്ച് സ്‌നേഹവിരുന്നും (ഭക്ഷണം) ഉണ്ടായിരിക്കുന്നതാണ്.
സംഗീതത്തിന്റെ സുഖദായകമായ തരംഗങ്ങളിലൂടെ മനസ്സിനെയും ശരീരത്തെയും പുതുക്കാൻ ഏവരെയും കുടുംബസമേതം സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു.

എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്, ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി സ്‌നേഹതീരം കമ്മിറ്റിക്ക് വേണ്ടി:

ട്രസ്റ്റി കൊച്ചുകോശി ഉമ്മൻ, ജനറൽ കൺവീനർ സുജ കോശി, കൺവീനേഴ്‌സ്: ലീലാമ്മ വർഗീസ്, ആനി സക്കറിയ, ജെസ്സി മാത്യു, കെസിയ സജി. പ്രോഗ്രാം കോർഡിനേറ്റേഴ്‌സ്: സേവ്യർ ആന്റണി, ജോർജ് കുര്യൻ, ബിജു എബ്രഹാം, കോശി ഡാനിയേൽ, റെജിമോൻ മാത്യു,

vachakam
vachakam
vachakam

വിവിധ കമ്മിറ്റി കോർഡിനേറ്റേഴ്‌സ്: ജോസ് സക്കറിയ, സജി സക്കറിയാ, ഷിബു മാത്യു, കുര്യൻ കുര്യൻ, അനിൽ ബാബു, സുനിത എബ്രഹാം, വർഗ്ഗീസ് ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സബ് കമ്മിറ്റികൾ.

ഷിബു വർഗീസ് കൊച്ചുമഠം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam