ശിവഗിരി, പെരുന്ന സംഭവങ്ങൾ ആന്റണി സർക്കാരിന്മേൽ അപ്രതീക്ഷിതമായി വന്നുഭവിച്ച ഇടിത്തീകളായിരുന്നു. രണ്ടു സംഭവങ്ങളിലും ആന്റണിക്ക് ഒരു പങ്കുമില്ലായിരുന്നു. ശിവഗിരി എന്നത് ശ്രീനാരായണീയർക്ക് ഏറ്റവും പവിത്രമായ സ്ഥലമാണ്. അവിടെ അധികാരത്തർക്കം കൊടുംപിരിക്കൊണ്ടതും പെരുന്നയിൽ പ്രധാനമന്ത്രിയുടെ അംഗരക്ഷകർ പാദരക്ഷ ധരിച്ച് കയറിയതും വൻ വിവാദമായി.
തിരൂരങ്ങാടി തിരഞ്ഞെടുപ്പിൽ എ.കെ. ആന്റിയുടെ വിജയം സുനിശ്ചിതമായിരുന്നു. 22,161 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആന്റണി ജയിക്കുകയും ചെയ്തു. ബാബറി മസ്ജിദ് തകർത്തതിന് ശേഷമുള്ള പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഈ വിജയം മിന്നുന്ന വിജയം തന്നെയായിരുന്നു. അതുപോലെതന്നെ ആന്റണി ഭരണം തികച്ചും വ്യത്യസ്ത രീതിയിൽ കൊണ്ടുപോകാൻ ആഗ്രഹിച്ചിരുന്നു. അദ്ദേഹം പഞ്ചായത്തീരാജ് നഗരപാലിക നിയമമനുസരിച്ച് തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടത്തി.
ആ നിയമപ്രകാരം സ്ത്രീകൾക്ക് 33%, പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് 10% എന്നിങ്ങനെ സംവരണം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. പൊതുമേഖല സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ നിയമനങ്ങൾ മാത്രമല്ല സർക്കാർ അർദ്ധ സർക്കാർ നിയമനങ്ങൾ എല്ലാം തന്നെ പി.എസ്.സി വഴിയാക്കി. പോലീസിന്റെ പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകരുടെ ഇടപെടൽ ഉണ്ടാകരുതെന്ന് കർശന നിർദേശം ആന്റണി നൽകി.
ചാരായ
നിരോധനമായിരുന്നു ആന്റണിയുടെ മറ്റൊരു സുപ്രധാന തീരുമാനം. 1996 ഏപ്രിൽ
ഒന്നിന് സംസ്ഥാനത്ത് ചാരായം നിരോധിച്ചു. 5600 ചാരായ ഷാപ്പുകൾ പൂട്ടിച്ചു.
എന്നാൽ,
ശിവഗിരി, പെരുന്ന സംഭവങ്ങൾ ആന്റണി സർക്കാരിന്മേൽ അപ്രതീക്ഷിതമായി
വന്നുഭവിച്ച ഇടിത്തീകളായിരുന്നു. രണ്ടു സംഭവങ്ങളിലും ആന്റണിക്ക് ഒരു
പങ്കുമില്ലായിരുന്നു. ശിവഗിരി എന്നത് ശ്രീനാരായണീയർക്ക് ഏറ്റവും പവിത്രമായ
പുണ്യസ്ഥലമാണ്. തെക്കൻ ബനാറസ് എന്നാണ് വർക്കലയിലെ ശിവഗിരി കുന്നിനെ
കണക്കാക്കിയിരുന്നത്. അവിടെയാണ് ശ്രീനാരായണ ഗുരുവിന്റെ സമാധിസ്ഥലം.
സന്യാസിവര്യനായ സ്വാമി ശാശ്വതീകാനന്ദ ഒട്ടേറെ കാലം അവിടെ
മഠാധിപതിയായിരുന്നു. ക്രമേണ മഠത്തിലെ സന്യാസിമാർക്കിടയിൽ വിഭാഗീയത വളർന്നു.
യോഗിവര്യനായ സ്വാമി പ്രകാശാനന്ദയുടെ നേതൃത്വത്തിൽ മറ്റൊരു വിഭാഗം
രൂപംകൊണ്ടു. മഠത്തിന്റെ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നപ്പോൾ വൻവിജയം
ലഭിച്ചത് സ്വാമി പ്രകാശാനന്ദക്കും കൂട്ടർക്കും ആയിരുന്നു.
എന്നാൽ എതിർപക്ഷം മഠത്തിന്റെ ഭരണം വിട്ടുകൊടുക്കാൻ വിസമ്മതിച്ചു. അവർ കോടതിയെ ശരണം പ്രാപിച്ചു. കേസുകളിൽ ശാശ്വതീകാനന്ദ പക്ഷം പരാജയപ്പെട്ടു. പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സ്വാമി പ്രകാശാനന്ദക്കും പുതിയ ഭരണസമിതിക്കും ഭരണം നൽകാൻ ഹൈക്കോടതി അന്തിമ വിധി വന്നു. ആ വിധി നടത്തിക്കൊടുക്കുക എന്നത് ആന്റണി സർക്കാരിന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയായി ഉയർന്നു.
1995 ജൂണിലായിരുന്നു വിധി ഒന്നുകിൽ ഒരു മാസത്തിനകം ആ വിധി നടപ്പിലാക്കി കൊടുക്കുക. അല്ലെങ്കിൽ കോടതി നടപടികൾ നേരിടുക എന്ന് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. വിധി നടപ്പാക്കാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥന്മാർ പരിഭ്രാന്തിയിലായി. അവർ സർക്കാരിൽ സമ്മർദ്ദം ചെലുത്തി. കോടതിയലക്ഷ്യ കേസിൽപ്പെട്ട് ജയിലിൽ പോയ ഉദ്യോഗസ്ഥന്മാരുടെ അനുഭവം ചൂണ്ടിക്കാട്ടി. ഇവിടെ ചില രാഷ്ട്രീയ പാർട്ടികളുടെ കളികളാണ് സംഭവം ഇത്ര വഷളാക്കിയത്. ശിവഗിരി കാര്യത്തിൽ ആർ.എസ്.എസ് ബി.ജെ.പി, പി.ഡി.പി എന്നീ രാഷ്ട്രീയ സംഘടനകൾ അണിയറയിൽ ചരടുകൾ വലിച്ചതാണ് ഈ പ്രശ്‌നം ഇത്രമേൽ വഷളാകാൻ കാരണം.
ആർ.എസ്.എസ് പരസ്യമായി പ്രകാശാനന്ദയുടെ പക്ഷം ചേർന്നു. ആന്റണി സർക്കാർ കോടതിവിധി നടപ്പാക്കണം എന്നും പ്രകാശാനന്തയ്ക്ക് അധികാരം ഏൽപ്പിച്ചു കൊടുക്കണം എന്നും അവർ ആവശ്യപ്പെട്ടു. രാഷ്ട്രീയ ലാഭം ലക്ഷ്യം വച്ചുകൊണ്ടുള്ള കൃത്യമായ ഇടപെടൽ ആയിരുന്നു അത്. അതോടെ സവർണ്ണ ഫാസിസ്റ്റുകൾ ശിവഗിരി പിടിച്ചടക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി ശാശ്വതീകാനന്ദയുടെ അനുയായികൾ പ്രത്യക്ഷപ്പെട്ടു.
പ്രകാശാനന്ദയുടെ നേതൃ സംഘത്തിലെ ഒരു സ്വാമി മുന്നോക്കക്കാരനായിരുന്നു എന്നതായിരുന്നു ആ വാദത്തിന് ബലം പകരാൻ കാരണം. അദ്ദേഹത്തെ എതിരാളികൾ ആർ.എസ്.എസുകാരനായി മുദ്രകുത്തി. ശ്രീനാരായണീയർക്കിടയിൽ ഏറെ പ്രചാരമുള്ള കേരളകൗമുദി ദിനപത്രം ശാശ്വതീകാനന്ദയുടെ പക്ഷത്ത് നിലയുറപ്പിച്ചു. അബ്ദുൾ നാസർ മദനി ആകട്ടെ ഈ അവസരം മുതലെടുക്കാൻ തന്റെ ആവനാഴിയിലുള്ള പിന്നോക്ക താല്പര്യ സംരക്ഷണം എന്ന തുറുപ്പുചീട്ട് പുറത്തെടുത്തു.
മദനി മറ്റൊന്നു കൂടി ചെയ്തു. ശിവഗിരിയെ രക്ഷിക്കാൻ ശിവഗിരി സംരക്ഷണ സേന എന്ന ഒരു പ്രസ്ഥാനത്തിന് തന്നെ തുടക്കമിട്ടു. ഹൈക്കോടതി സർക്കാരിന് അനുവദിച്ച സമയം പൂർത്തിയാകും മുൻപേ ശാശ്വതീകാനന്ദയുടെ അനുയായികൾ ശിവഗിരി കുന്നിൽ തമ്പടിക്കാൻ തുടങ്ങി. മദനി പി.ഡി.പി വോളണ്ടിയർമാരെ അവിടെ എത്തിച്ചു കൊണ്ട് സംരക്ഷണ ചുമതല സ്വയം ഏറ്റെടുത്തു.
ആർ.ശങ്കറിന്റെ മകൻ മോഹൻ ശങ്കർ മതമൗലിക ഫാസിസ്റ്റുകളുടെ പിടിച്ചെടുക്കൽ സമരത്തിനെതിരെ ശിവഗിരി കുന്നിൽ നിരാഹാര സമരം പ്രഖ്യാപിച്ച് ഇരിപ്പായി. 1995 ഒക്ടോബർ 11ന് പോലീസിന്റെ സഹായത്തോടെ പ്രകാശാനന്ദ പക്ഷം ശ്രീനാരായണ ധർമ്മസങ്കത്തിന്റെ ഭരണ ചുമതല ഏറ്റെടുത്തു. ഒരുതരത്തിലുള്ള ബലപ്രയോഗവും പാടില്ലെന്ന് പോലീസിന് കർശന നിർദ്ദേശം നൽകി ആന്റണി. ശാശ്വതീകാനന്ദ സ്വാമിയുടെ അനുയായികളും പി.ഡി.പി പ്രവർത്തകരും പോലീസുമായി ഏറ്റുമുട്ടി. വടി വാളും കുറുവടിയും മറ്റും ഉപയോഗിച്ചായിരുന്നു പി.ഡി.പി പ്രവർത്തകരുടെ ആക്രമണം.
ആന്റണി സർക്കാരിന്റെ എതിരാളികൾ ശിവഗിരി സംഭവം നന്നായി ആഘോഷിച്ചു. ഇതെല്ലാം കണ്ടും കേട്ടും ആസ്വദിച്ചും കെ.കരുണാകരൻ മൗനിയായി ഇരുന്നു. ഇതുതന്നെയാണ് പെരുന്നയിലും സംഭവിച്ചത്. എൻ.എസ്.എസ് ആസ്ഥാനത്ത് സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ സ്മൃതി കുടീരത്തിൽ പ്രധാനമന്ത്രി നരസിംഹറാവു പുഷ്പാർച്ചന നടത്താൻ എത്തി. പ്രധാനമന്ത്രിയുടെ അംഗരക്ഷകർ അവിടെ പാദരക്ഷ ധരിച്ച് കയറി. നായർ സമുദായം അതിപാവനമായി കരുതുന്ന സ്ഥലമാണ് ആ സ്മൃതികുടീരം. അതുകൊണ്ടുതന്നെ നായർ സമുദായ അംഗങ്ങളെ അതു വല്ലാതെ വേദനിപ്പിച്ചു. ആ പ്രശ്‌നവും എത്തിച്ചേർന്നത് ആന്റണിയുടെ മേൽ തന്നെ ആയിരുന്നു. സത്യത്തിൽ ഈ രണ്ടു സംഭവങ്ങളിലും ആന്റണി നിരപരാധി ആയിരുന്നു.
പക്ഷേ
അതിന്റെ രാഷ്ട്രീയ തിക്ത ഫലങ്ങൾ അനുഭവിക്കേണ്ടിവന്നത് അദ്ദേഹവും
യു.ഡി.എഫും ആണ്. തുടർന്ന് 1996 മേയ് എട്ടിന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ
യു.ഡി.എഫ് പരാജയപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പും ഇതിനോടൊപ്പമാണ് നടന്നത്.
കരുണാകരൻ തൃശ്ശൂരിലും മുരളീധരൻ കോഴിക്കോടും ലോകസഭയിലേക്ക് മത്സരിച്ചു.
എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് കെ.കെ. രാഹുലനും വൈസ് പ്രസിഡന്റ് ജി.
പ്രിയദർശനും മോഹൻ ശങ്കരനും കോൺഗ്രസ് നിയമസഭാ സീറ്റ് നൽകി. എൻ.എസ്.എസ് അന്ന്
യു.ഡി.എഫിന്് എതിരായിരുന്നു. ശിവഗിരി ആക്ഷൻ കൗൺസിൽ ആന്റണി കോൺഗ്രസിനെതിരെ
രഥയാത്ര നടത്തി. കോൺഗ്രസിന്റെ ഉള്ളിൽ ഒരുതരത്തിലുള്ള ഐക്യവും അപ്പോൾ
ഉണ്ടായിരുന്നില്ല.
സ്ഥാനാർത്ഥിനിർണയ തർക്കം അതിന്റെ പാരമ്മ്യതയിൽ എത്തി. ചാരായ നിരോധനം ഒരുതരത്തിലും യു.ഡി.എഫിന് പ്രയോജനം ചെയ്തില്ല. ഇടതുപക്ഷം 80 സീറ്റിൽ ജയിച്ചപ്പോൾ യു.ഡി.എഫിന് 59 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു കോൺഗ്രസിന് ആകട്ടെ, കേവലം 37 സീറ്റ് മാത്രമാണ് ലഭിച്ചത്.
ലോകസഭാ തിരഞ്ഞെടുപ്പിൽ ഇരു മുന്നണികൾക്കും പതിപ്പത്ത് സീറ്റുകൾ ലഭിച്ചു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ എതിരാളി റെജി സക്കറിയ ആയിരുന്നു. 10,155 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഉമ്മൻചാണ്ടി വിജയശ്രീലാളിതനായി. ആന്റണി ആകട്ടെ ജന്മസ്ഥലമായ ചേർത്തലയാണ് മത്സരിച്ചത് എതിർ സ്ഥാനാർത്ഥി സി.പി.ഐയുടെ സി.കെ. ചന്ദ്രപ്പൻ. ആന്റണിയുടെ ഭൂരിപക്ഷം 8,385 വോട്ട് ആയിരുന്നു. ലോകസഭയിലേക്ക് മത്സരിച്ച കെ. കരുണാകരനും കെ. മുരളീധരനും തോറ്റുപോയി.
തീർന്നില്ല, സി.പി.എമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി വി.എസ്. അച്യുതാനന്ദൻ മാരാരിക്കുളത്ത് കോൺഗ്രസിലെ പി.ജെ. ഫ്രാൻസിസിനോട് അടിയറവ് പറഞ്ഞ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. 1996 ലെ ആ തെരഞ്ഞെടുപ്പിലെ ഏറ്റവും ഞെട്ടിപ്പിച്ച സംഭവം വി.എസ്. അച്യുതാനന്ദന്റെ പരാജയം തന്നെയായിരുന്നു.
വി.എസ് പക്ഷവും നായനാരുടെ ആശിർവാദമുള്ള സി.ഐ.ടി വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ കൊടുമ്പിരക്കൊണ്ട പശ്ചാത്തലത്തിൽ ആയിരുന്നു തെരഞ്ഞെടുപ്പ്. ഇ.കെ. നായനാർ അന്ന് സംസ്ഥാനത്തെ പാർട്ടി സെക്രട്ടറിയാണ.് അതുകൊണ്ടുതന്നെ അദ്ദേഹം മത്സരത്തിനു ഉണ്ടായിരുന്നില്ല. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ സുശീലഗോപാലിനെ നിയമസഭാ കക്ഷി നേതാവായി നിർദ്ദേശിച്ചു. അമ്പലപ്പുഴയിൽ നിന്ന് അവർ ജയിച്ചു. എന്നാൽ പിറ്റേദിവസം നേതാവിനെ നിശ്ചയിക്കാൻ സ്റ്റേറ്റ് കമ്മിറ്റി കൂടി. അത്ഭുതമെന്നുപറയട്ടെ, ഒറ്റരാത്രികൊണ്ട് നായനാരും വി.എസ്.അച്ചുതാനന്ദനും ഒറ്റക്കെട്ടായി മാറി. സുശീല ഗോപാലനെതിരെ നായനാർ മത്സരിച്ചു. നിസ്സാര വോട്ടിന് നായനാർ ജയിച്ചതോടെ അദ്ദേഹം അടുത്ത മുഖ്യമന്ത്രിയായി.
(തുടരും)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്