തിരുവനന്തപുരം: അട്ടപ്പാടിയിൽ 10 മാസത്തിനകം 10 കുട്ടികൾ മരിച്ചതായി വി കെ ശ്രീകണ്ഠൻ എംപി. അട്ടപ്പാടിയിൽ അരിവാൾ രോഗം വ്യാപകമാണെന്നും വി കെ ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി.
10 കൊല്ലത്തിനിടെ ശിശുമരണം ഇല്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. രാജേഷ് സ്പീക്കറും മന്ത്രിയുമായ കാലത്ത് 42 മരണമുണ്ടായി. രാജേഷിൻ്റെ പ്രസ്താവന നിരുത്തരവാദപരമാണെന്നും എംപി വിമർശിച്ചു.
രോഗം ഇല്ലാതാക്കാൻ കഴിഞ്ഞകാല സർക്കാരുകളുടെ ഭാഗത്തുനിന്നും നിരവധി ശ്രമം ഉണ്ടായി. ഇതിനെ രാഷ്ട്രീയമായല്ല കാണേണ്ടത്.
പാലക്കാട്ടെ ചില രാഷ്ട്രീയക്കാർ ഇതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും മുൻമന്ത്രിമാരടക്കം ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
