കാസർകോട്: അന്യായമായി 19കാരിക്കെതിരെ കേസെടുത്ത വിദ്യാനഗർ എസ് ഐയെ സ്ഥലംമാറ്റാൻ തീരുമാനം.
പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന് പറഞ്ഞാണ് മേനങ്കോട് സ്വദേശി മാജിദക്കെതിരെ കേസെടുത്തത്. എന്നാൽ സി സി ടി വി ദൃശ്യത്തിൽ സഹോദരൻ സ്കൂട്ടർ ഓടിച്ചില്ലെന്ന് വ്യക്തമായിരുന്നു. നേരിൽ കണ്ട് ബോധ്യപ്പെടാതെ ആയിരുന്നു പൊലീസ് നടപടി.
സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി യുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി. എസ് ഐ അനൂപിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
കാസർകോട് ചെർക്കളയിലായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത സഹോദരനെ പുറകിലിരുത്തി മാജിദയാണ് വാഹനം ഓടിച്ചത്. സി സി ടി വി ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. ചെർക്കളയിൽ സ്കൂട്ടർ നിർത്തി മാജിദയും സഹോദരനും നടന്നു പോകുന്നതും ദൃശ്യത്തിലുണ്ട്.
എന്നാൽ മാജിദയുടെ സഹോദരൻ ഒറ്റയ്ക്ക് തിരിച്ചുവന്ന് സ്കൂട്ടറിന് സമീപം നിന്ന സമയത്ത് ഇതുവഴി വന്ന പൊലീസ് വാഹനം ഇവിടെ നിർത്തി. പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന് ആരോപിച്ച് വാഹനത്തിൻ്റെ ഉടമയായ മാജിദക്കെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
