പാലക്കാട് : പാലക്കാടിൽ ഇന്‍സ്റ്റഗ്രാമിലെ കമന്‍റിനെ തുടര്‍ന്ന് സ്കൂൾ വിദ്യാർത്ഥികൾ തമ്മില്‍ കൂട്ടത്തല്ല്.പാലക്കാട് കുമരനെല്ലൂർ ഗവണ്‍മെന്‍റ് സ്കൂളിലെ പത്താം ക്ലാസ്, പ്ലസ് വൺ വിദ്യാർഥികളാണ് രണ്ട് ഗ്യാങ്ങുകളായി തിരിഞ്ഞു ആക്രമണം അഴിച്ചുവിട്ടത്. ഈ ഗ്യാങ്ങുകൾക്ക് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ടും ഉണ്ട്. അതില്‍ വന്ന ഒരു കമന്‍റാണ് തര്‍ക്കത്തിന് കാരണമെന്നാണ് ലഭ്യമായ വിവരം.
ഉപയോഗശൂന്യമായി കിടന്നിരുന്ന ട്യൂബ് ലൈറ്റ് വെച്ചായിരുന്നു അടി. രണ്ടാം പാദവാർഷിക പരീക്ഷ നടക്കുന്ന സമയത്താണ് സംഘര്‍ഷം ഉണ്ടാവുന്നത്.
അതേസമയം, സംഭവത്തെ തുടര്‍ന്ന് പൊലീസ് എത്തുമ്പോഴേക്കും നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് വിദ്യാർത്ഥികളെ പിടിച്ചുമാറ്റിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
