താമരശ്ശേരിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

DECEMBER 16, 2025, 5:13 PM

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു.ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം നടന്നത്.തമിഴ്നാട് ദേവാലയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് താമരശ്ശേരി പെരുമ്പള്ളിയിൽ വെച്ച് കാറുമായി കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഇരുവാഹനങ്ങളും സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്.അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു.

അപകടത്തിൽ പരിക്കേറ്റ കാറിലുണ്ടായിരുന്ന നടുവണ്ണൂർ തലപ്പന സത്യൻ (55), ബാലുശ്ശേരി മന്ദങ്കാവ് ചേനാത്ത് സുരേഷ് ബാബു (40), തിക്കോടി മുതിരക്കാലിൽ സുർജിത്ത് (37) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ സത്യന്റെ പരുക്ക് അതീവ ഗുരുതരമാണെന്നാണ് പുറത്തു വരുന്ന വിവരം. കാറിലുണ്ടായിരുന്ന ബെംഗളൂരു സ്വദേശി പുഷ്പറാണിയെ താമരശ്ശേരിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

vachakam
vachakam
vachakam



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam