തൃശൂർ: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരണമെന്ന ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്.
സംസ്ഥാന സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയിൽ വീണ തിരിമറി നടത്തിയെന്നും അടച്ച ജിഎസ്ടിയുടെ ഇൻ വോയിസ് വ്യാജമാണെന്നും ഷോൺ ജോർജ് പറഞ്ഞു.
ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് വിധിയെന്ന് ഷോൺ ജോർജ് പറഞ്ഞു. പുതുതായി തെളിവ് ശേഖരിക്കണം എന്നു കരുതുന്നില്ല.
നൽകാത്ത സേവനത്തിനാണ് ഇൻ വോയിസ്. ജിഎസ്ടി തട്ടിപ്പും നടത്തി.
സംസ്ഥാന സർക്കാരിനും വേണമെങ്കിൽ കേസെടുക്കാം. വീണ ഇടനിലക്കാരിയാണെന്നും പ്രതി പിണറായി ആണെന്നും ഷോൺ ജോർജ് പറഞ്ഞു. പണം നൽകിയത് സ്വജന പക്ഷപാതിത്വത്തിന് വേണ്ടിയാണെന്നും ഷോൺ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
