ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥി ജീവനൊടുക്കി. അരുവിക്കര കളത്തുക്കാൽ കാച്ചാണി സ്വദേശി ആദിത്യനാണ് (20) മരിച്ചത്.ബെംഗളൂരുവിലെ ബിടിഎൽ കോളേജിലെ രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിയാണ് ആദിത്യൻ.
ഇന്നലെ ഉച്ചയ്ക്കാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.നാലു പേരുള്ള റൂമിലാണ് ആദിത്യൻ താമസിച്ചിരുന്നത്. കൂടെയുള്ളവർ കോളജിൽ നിന്ന് തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം, കോളേജ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് കുടുംബം ബെംഗളൂരുവിലെത്തിയിട്ടുണ്ട്. കോളേജ് അധികൃതരുമായി ആദിത്യന് ചില അസ്വാരസ്യം ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.ഇതാണോ ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
