ഷിക്കാഗോ: ചങ്ങനാശേരി സെന്റ് ബെർക്ക്‌മെൻസ്, അസംപ്ഷൻ കോളജുകളിൽ ഉന്നതവിദ്യാഭ്യാസം ചെയ്ത് അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയ പൂർവ്വവിദ്യാർഥികളുടെ പ്രഥമ ദേശീയ കൺവെൻഷൻ 2026 ജൂലൈ 9 വ്യാഴാഴ്ച്ച ഷിക്കാഗോയിൽവച്ച് നടത്തും. ദേശീയതലത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന കൺവെൻഷനിൽ, യുഎസ്സിലെ എല്ലാ സ്റ്റേറ്റുകളിൽ നിന്നും വിവിധ കാലഘട്ടങ്ങളിൽ പഠിച്ച എസ്ബി അസംപ്ഷൻ അലുമ്‌നയ് കുടുംബസമേതം പങ്കെടുക്കും.
വ്യാഴാഴ്ച രാവിലെ ഒൻപതിന് ഷിക്കാഗോ സീറോമലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ എസ്ബി കോളേജിന്റെ പൂർവ്വവിദ്യാർഥിയും വത്തിക്കാനിൽ മതാന്തരസംവാദ ഡിക്കസ്റ്ററി പ്രീഫെക്റ്റുമായ കർദ്ദിനാൾ മാർ ജോർജ്ജ് ജേക്കബ് കൂവക്കാട്ട് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി ആർച്ചു ബിഷപ് മാർ തോമസ് തറയിൽ (രക്ഷാധികാരി) മുഖ്യപ്രഭാഷണം നടത്തും.
എസ്ബി കോളേജ് പ്രിൻസിപ്പൽ റവ. ഡോ.റ്റെഡി തോമസ് കാഞ്ഞൂപ്പറമ്പിൽ, അസംപ്ഷൻ കോളേജ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ്, റവ. ഡോ. ജോർജ്ജ് മഠത്തിപ്പറമ്പിൽ (മുൻ പ്രിൻസിപ്പൽ) എന്നിവർ അതിഥികളായി പങ്കെടുക്കും. പ്രമുഖ അലുമ്‌നയ് ആദരം, ഗ്രൂപ്പ് ചർച്ചകൾ, കലാപരിപാടികൾ എന്നിവ സ്‌നേഹവിരുന്നോടെ രണ്ടുമണിക്ക് സമാപിക്കുമെന്ന് സംഘടനയുടെ നാഷണൽ കോർഡിനേറ്റർസ് മാത്യു ഡാനിയേൽ, പിന്റോ കണ്ണംപള്ളി എന്നിവർ അറിയിച്ചു.
ശതാബ്ദിയും പ്ലാറ്റിനം ജൂബിലിയും പിന്നിട്ട തങ്ങളുടെ മാതൃവിദ്യാലയങ്ങൾക്ക് ചടങ്ങിൽ അലുമ്‌നയ് ആദരം അർപ്പിക്കും. കൺവെൻഷന്റെ വിജയത്തിനായി പൂർവ്വവിദ്യാർഥികളായ റവ.ഫാ കുര്യൻ നെടുവേലിചാലുങ്കൽ (പ്രൊക്യൂറേറ്റർ, ഷിക്കാഗോ രൂപത), റവ. ഷിന്റോ വർഗീസ് (മിനസോട്ട) എന്നിവർ ഉപരക്ഷാധികാരികളും ദയാലു ജോസഫ് (കാലിഫോർണിയ) നാഷണൽ കോർഡിനേറ്ററുമായി പ്രത്യേക സമിതി രൂപീകരിച്ചു.
എസ്ബി കോളേജിന്റെ പൂർവ്വവിദ്യാർഥിയായ തറയിൽ പിതാവിന്റെ നേതൃത്വത്തിൽ നടന്ന ഏകോപനശ്രമങ്ങളുടെ സാക്ഷാത്ക്കാരമായ കൺവെഷൻ കുടുംബസമേതം പങ്കെടുത്തുകൊണ്ട് വൻവിജയമാക്കാൻ നാഷണൽ കൗൺസിൽ എല്ലാവരെയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ ബന്ധപ്പെടുക:
ഡോ. മനോജ് മാത്യു നേര്യംപറമ്പിൽ, പ്രൊഫ. ജെയിംസ് ഓലിക്കര, കാർമൽ തോമസ്, ബോബൻ കളത്തിൽ: 847-345-0280 (ഷിക്കാഗോ), ടോം പെരുമ്പായി, ലീലാ മാരേട്ട്, പിന്റോ കണ്ണമ്പള്ളി: 973-337-7238 (ന്യൂയോർക്ക് & ന്യൂജേഴ്‌സി), ഡോ. തോമസ് താന്നിക്കൽ, സജോ ജേക്കബ്: 714-472-0813 (കാലിഫോർണിയ), മിസിസ് റോഷൻ ചെറിയാൻ: 914-419-6743 (ഹ്യൂസ്റ്റൺ), ജോർജ്ജ് ജോസഫ്: 817-791-1775 (ഡാളസ്), ജോസ്‌കുട്ടി നൈനാപറമ്പിൽ: 937-671-6079 (ഫ്‌ളോറിഡ), അനിൽ അഗസ്റ്റിൻ: 404-484-4295 (അറ്റ്‌ലാന്റ), നീന പി. മുരിക്കൻ, ജോസ്‌കുട്ടി നടക്കപ്പാടം: 847-630-9788 (അരിസോണ), സാം ആന്റോ: 615-243-3312(ടെന്നസി)
വിശദ വിവരങ്ങൾക്ക്: https://www.sbandassumptionalumniusa.org/
തോമസ് ഡിക്രൂസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
