ഡോക്ടർ സുരേന്ദ്രൻ നായർക്കു പ്രണാമം

NOVEMBER 4, 2025, 11:47 PM

അപ്രതീക്ഷിതമായിട്ടാണ് മിലൻ സ്ഥാപക പ്രസിഡന്റ് ഡോക്ടർ കെ.ജി. സുരേന്ദ്രൻ നായരുടെ വിയോഗം നാട്ടിൽ നിന്ന് ഉഷാനന്ദകുമാർ അറിയിക്കുന്നത്.  ഡോക്ടർ സുരേന്ദ്രൻ നായരെ ഓർക്കുമ്പോൾ ഡിട്രോയിറ്റ് മലയാളി നിവാസികൾക്ക് 'മില'നെയാണ് ഓർമ്മ വരിക. 'മില' (മിഷിഗൻ മലയാളി ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) ന്റെ തുടക്കം കുറിക്കുന്നത്, ലാനയുടെ മുൻ പ്രസിഡന്റ് ജോസഫ് നമ്പിമഠത്തിന്റെ പ്രചോദനപ്രകാരമാണ്. 

നമ്പിമഠം എഴുതി: 'നമുക്ക് ഡിട്രോയിറ്റിൽ ലാനയുടെ ഒരു സിസ്റ്റർ സംഘടന രൂപീകരിച്ചു കൂടെ?'
ആ വിവരം ഞാൻ സുരേന്ദ്രൻ നായരുടെ ശ്രദ്ധയിൽ പെടുത്തി. അദ്ദേഹം തോമസ് കർത്തനാളുമായി ആലോചിച്ചു പറയാമെന്നു പറഞ്ഞു. തുടർന്നു അദ്ദേഹം മാത്യു ചെരുവിൽ, രാധാകൃഷ്ണൻ, തോമസ് ദേവസ്യ, മോഹൻ പരുവക്കാട്, മോഹൻ പനങ്കാവിൽ, പുരുഷോത്തമൻ നായർ, ശാലിനി, ജോസ് ലൂക്കോസ്, ജോസഫ് മാത്യു, ജോർജ് വന്നിലം എന്നീ ഭാഷാസ്‌നേഹികളേയും ഒപ്പം എന്നേയും വിളിച്ചു മിലൻ എന്ന സാഹിത്യ സംഘടനയ്ക്ക് രൂപം നൽകി.

1999 ഒക്ടോബർ 8 നു അദ്ദേഹത്തിന്റെ വസതിയിൽ വച്ചു, കേരളത്തിലെ നർമ്മസാഹിത്യപ്രതിഭകളായ ചെമ്മനം ചാക്കോ, സുകുമാർ, വേളൂർ കൃഷ്ണൻ കുട്ടി എന്നീ മഹദ്പ്രതിഭകൾ ഭദ്രദീപം കൊളുത്തി മിലന്റെ ഉദ്ഘടാനകർമ്മം നിർവഹിച്ചു.  

vachakam
vachakam
vachakam

തുടർന്നു ഡോക്ടർ  സുരേന്ദ്രൻ നായർ 2015 ൽ ഷിക്കാഗോയിലേക്ക് വിടവാങ്ങുന്നതുവരെ മിലന്റെ സുവർണകാലമായിരുന്നു. ആ കാലഘട്ടത്തിൽ മിലൻ രണ്ടു തവണ ലാനാ കൺവൻഷൻ നടത്തി.

പ്രശസ്ത എഴുത്തുകാരായ ഡോക്ടർ ജോർജ് ഓണക്കൂർ, എം.എൻ. കാരശ്ശേരി, പ്രൊ.മധുസൂദനൻ നായർ, കെ.പി. രാമനുണ്ണി തുടങ്ങി പല പ്രഗത്ഭരേയും നാട്ടിൽ നിന്ന് ക്ഷണിച്ചു വരുത്തി മിലന്റെ വാർഷികാഘോഷവും ശില്പശാലയും കാലപരിപാടികളും കാവ്യസന്ധ്യകളും നടത്തി.

അബ്ദുൾ പുന്നയൂർക്കുളം

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam