കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ സംവിധായകർ സമീർ താഹിറിന്റെ ഫ്ലാറ്റിൽ എത്തിയത് പുതിയ ചിത്രത്തിന്റെ ചർച്ചകൾക്കായെന്ന് മൊഴി. ഇരുവരും ലഹരി ഉപയോഗിക്കുന്ന കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു സമീറിന്റെ മൊഴി. എന്നാൽ മൊഴി വിശ്വസനീയമല്ലാത്തതുകൊണ്ടാണ് സമീറിനെ കേസിൽ പ്രതി ചേർത്തതെന്ന് എക്സൈസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
എക്സൈസിന്റെ ചോദ്യം ചെയ്യലിലാണ് അടുത്ത ചിത്രത്തിന്റെ ചർച്ചകൾക്കായാണ് ഇരുവരും ഫ്ലാറ്റിൽ എത്തിയത് എന്ന് സമീർ താഹിർ വ്യക്തമാക്കിയത്.
ഫ്ലാറ്റ് സമീറിന്റെ പേരിലായതിനാൽ അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് അദ്ദേഹത്തിന് ഒഴിയാനാകില്ലെന്നും എക്സൈസ് വൃത്തങ്ങൾ പറഞ്ഞു.
സമീർ താഹിറും ഖാലിദ് റഹ്മാനും നിർമിച്ച് അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥാ രചനയ്ക്കായാണ് ഇവർ ഒത്തുകൂടിയത് എന്നാണ് മൊഴി. ഉച്ച വരെ സമീറും ഫ്ലാറ്റിൽ ഉണ്ടായിരുന്നു എന്നും ഉച്ചയോടെയാണ് സമീർ ഫ്ലാറ്റിൽ നിന്ന് പോയതെന്നാണ് തങ്ങൾ മനസിലാക്കിയതെന്നും എക്സൈസ് വൃത്തങ്ങൾ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്