തിരുവനന്തപുരം: ഡോ. സജി ഗോപിനാഥ് എത്തുന്നത് വരെ ഡോ. സിസ തോമസിന് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വിസിയുടെ അധിക ചുമതല.
ലോക്ഭവന് ആണ് സിസയ്ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. മാതൃസ്ഥാപനത്തില്‍ നിന്നും വിടുതല്‍ ചെയ്യുന്നതിലെ കാലതാമസം മൂലമാണ് സജി ഗോപിനാഥ് എത്താന്‍ വൈകുന്നത്.
സിസ തോമസിനെ കെടിയു വൈസ് ചാന്‍സലറാക്കി ഉത്തരവിറക്കിയിരുന്നു. ലോക്ഭവനാണ് ഉത്തരവിറക്കിയത്. സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാല വി സിയായും നിയമിച്ച് ഉത്തരവിറക്കി.
ഗവര്‍ണറുടെ നോമിനിയാണ് സിസ തോമസ്. ഗവര്‍ണര്‍- മുഖ്യമന്ത്രി കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയായിരുന്നു നിര്‍ണായക തീരുമാനം. ഇരുവരുടെയും നിയമനം നാലുവര്‍ഷത്തേക്കാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
