വാഷിംഗ്ടൺ ഡിസി: റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധത്തിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ നിലവിൽ വന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. മെയ് 9 മുതൽ 11 വരെയാണ് (ശനി, ഞായർ, തിങ്കൾ) താൽക്കാലികമായി യുദ്ധം നിർത്തലാക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിലെ വിജയദിനത്തോടനുബന്ധിച്ചാണ് ട്രംപിന്റെ ഇടപെടലിലൂടെ ഈ ധാരണയുണ്ടായത്. വെടിനിർത്തലിന്റെ ഭാഗമായി ഇരുരാജ്യങ്ങളും 1,000 തടവുകാരെ വീതം പരസ്പരം കൈമാറും.
യുദ്ധം അവസാനിപ്പിക്കാനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' പോസ്റ്റിലൂടെ പറഞ്ഞു.
ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയും റഷ്യൻ വക്താക്കളും ഈ വെടിനിർത്തൽ കരാർ സ്ഥിരീകരിച്ചിട്ടുണ്ട്. നാല് വർഷത്തിലേറെയായി തുടരുന്ന ഈ രക്തരൂക്ഷിതമായ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണ്ണായക നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
