250mw വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

APRIL 26, 2026, 10:03 AM

 തിരുവനന്തപുരം: 250mw വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി.  കനത്ത ചൂടിനിടെ തിരിച്ചടിയായി സംസ്ഥാനത്തെ അപ്രഖ്യാപിത ലോഡ്ഷെഡിങ് നടന്നുവരുന്നതിനിടെയാണ് ആശ്വാസകരമായ ഈ നടപടി.

ഗ്രാമ-നഗര ഭേദമില്ലാതെ ദിവസവും പലസമയങ്ങളിലായി വൈദ്യുതി മുടങ്ങുകയാണ്. ലോഡ് റസ്ട്രിക്ഷന്‍ എന്ന പേരിലാണ് നിലവിലെ നിയന്ത്രണം. ഒരാഴ്ച മുന്‍പുതന്നെ വടക്കന്‍ ജില്ലകളിലെ ചില ഭാഗങ്ങളില്‍ ലോഡ് ഷെഡിങ് തുടങ്ങിയിരുന്നു.

യൂണിറ്റിന് പരമാവധി പത്തു രൂപ വരെ നല്‍കി വൈദ്യുതി വാങ്ങാനാണ് അനുമതി. മെയ് 15 വരെ വൈദ്യുതി വാങ്ങാനാണ് റെഗുലേറ്ററി കമ്മീഷന്റെ അനുമതി. ഓരോ ആഴ്ചയും ലഭ്യമായ വൈദ്യുതിയും അതിന്റെ നിരക്കും കമ്മീഷനെ അറിയിക്കണം.

vachakam
vachakam
vachakam

 എന്നാല്‍ ലോഡ് ഷെഡിങ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാന്‍ ചില നിര്‍ദേശങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുകയാണെന്നുമാണ് ണ്ടകെഎസ്ഇബി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam